കേരളത്തിലെ ഭക്ഷ്യസംസ്കരണ മേഖലയിൽ പുതിയ നിക്ഷേപം എത്തിയേക്കും. റിപ്പോർട്ടുകൾ പ്രകാരം, ഓർക്കലെ ബ്രാൻഡഡ് കൺസ്യൂമർ ഗുഡ്സാണ് നിക്ഷേപം നടത്താൻ ഒരുങ്ങുന്നത്. 150 കോടിയുടെ തുടർ നിക്ഷേപം നടത്താനാണ് സാധ്യത. ഭക്ഷ്യ സംസ്കരണ മേഖലയിൽ കൂടുതൽ നിക്ഷേപം എത്തുന്നതോടെ വിപുലീകരണ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുമെന്നാണ് വിലയിരുത്തൽ. നിക്ഷേപവുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾ ഓർക്കലെ ബ്രാൻഡഡ് കൺസ്യൂമർ ഗുഡ്സ് സിഇഒ ആണ് അറിയിച്ചത്.
തുടർ നിക്ഷേപത്തിലൂടെ ഭക്ഷ്യസംസ്കരണ ഗവേഷണ കേന്ദ്രം സ്ഥാപിക്കാനും കർഷകർക്ക് കൂടുതൽ വരുമാനം ഉറപ്പുവരുത്തുന്നതിനുമുളള സംവിധാനം ഏർപ്പെടുത്താനുമാണ് പദ്ധതിയിടുന്നത്. കൂടാതെ, റിന്യൂവബിൾ എനർജി രംഗത്തും പുതിയ നിക്ഷേപം നടത്താൻ സാധ്യതയുണ്ട്. നോർവീജിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് ഓർക്കലെ ബ്രാൻഡഡ് കൺസ്യൂമർ ഗുഡ്സ്.
Also Read: വ്യാജ വാർത്തകളെ പ്രതിരോധിക്കൽ: 19.72 ലക്ഷം കുട്ടികൾക്ക് കൈറ്റ് ഡിജിറ്റൽ മീഡിയ ലിറ്ററസി പരിശീലനം നൽകി
Post Your Comments