Latest NewsKeralaNews

ലോക കേരളസഭ മേഖലാ സമ്മേളനം: ചെലവുകൾ സംബന്ധിച്ച് വിശദീകരണവുമായി മുഖ്യമന്ത്രി

ലണ്ടൻ: ലോക കേരളസഭ മേഖലാ സമ്മേളനത്തിന്റെ ചെലവുകൾ സംബന്ധിച്ച് വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ലോക കേരളസഭ മേഖലാ സമ്മേളനങ്ങള്‍ സര്‍ക്കാര്‍ ചെലവിലല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓരോ രാജ്യങ്ങളിലെയും പ്രവാസി മലയാളികളാണു ചെലവ് വഹിക്കുന്നതെന്നും ലണ്ടനില്‍ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യവേ മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രവാസികളുടെ എണ്ണം തിട്ടപ്പെടുത്തുന്നതിനും മെച്ചപ്പെട്ട സേവനവേതനം ഉറപ്പാക്കുന്നതിനും ഫലപ്രദമായ കുടിയേറ്റ നിയമം അനിവാര്യമാണെന്നും നഴ്സിങ് മേഖലയിൽ ഉൾപ്പെടെ കൂടുതൽ അവസരങ്ങൾക്കായി വിവിധ രാജ്യങ്ങളുമായി ആശയവിനിമയത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്യോഗാർത്ഥികൾക്ക് ആവശ്യമായ ഭാഷാപരിജ്ഞാനം ഉറപ്പുനൽകാൻ സർക്കാർ ഫലപ്രദമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button