Latest NewsNewsBusiness

കോവിഡിൽ പിൻവലിഞ്ഞ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ഹോങ്കോംഗ്, വിമാന ടിക്കറ്റുകൾ സൗജന്യമായി നൽകും

സഞ്ചാരികളെ ഹോങ്കോംഗിലേക്ക് തിരികെ കൊണ്ടുവരുന്നതിന്റെ ഭാഗമായി അഞ്ച് ലക്ഷത്തോളം വിമാന ടിക്കറ്റുകളാണ് സൗജന്യമായി നൽകുന്നത്

കോവിഡ് മഹാമാരി കാലയളവിൽ പിൻവലിഞ്ഞ വിനോദ സഞ്ചാരികളെ തിരികെയെത്തിക്കാൻ ഒരുങ്ങി ഹോങ്കോംഗ്. സഞ്ചാരികളെ ആകർഷിക്കുന്നതിന്റെ ഭാഗമായി ഇത്തവണ സൗജന്യ വിമാന ടിക്കറ്റുകളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ചൈനയുടെ പല ഭാഗങ്ങളിലും കോവിഡ് ഭീഷണി അകന്നിട്ടും, അടുത്തിടെ വരെ ഹോങ്കോംഗിൽ കർശനമായ ക്വാറന്റൈൻ നിയമങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സഞ്ചാരികൾ പൂർണമായും ഹോങ്കോംഗിനെ ഒഴിവാക്കിയത്.

സഞ്ചാരികളെ ഹോങ്കോംഗിലേക്ക് തിരികെ കൊണ്ടുവരുന്നതിന്റെ ഭാഗമായി അഞ്ച് ലക്ഷത്തോളം വിമാന ടിക്കറ്റുകളാണ് സൗജന്യമായി നൽകുന്നത്. ഇതിനായി 254.8 ദശലക്ഷം ഡോളർ ചിലവഴിക്കാൻ പദ്ധതിയിടുന്നുണ്ട്. അതേസമയം, ഹോങ്കോംഗിൽ എത്തുന്ന സഞ്ചാരികൾ പ്രീ- കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ്, നെഗറ്റീവ് പിസിആർ ടെസ്റ്റ്, റാപ്പിഡ് ആന്റീജൻ ടെസ്റ്റ് എന്നിവർ നിർബന്ധമായും സമർപ്പിക്കണം. കൂടാതെ, ഗവൺമെന്റ് നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യണം. ഹോങ്കോംഗിനെ വീണ്ടും മികച്ച വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്.

Also Read: ശസ്ത്രക്രിയയ്ക്കിടെ കത്രിക കുടുങ്ങിയ സംഭവം: കോഴിക്കോട് മെഡിക്കൽ കോളജിൽ മൂന്നംഗ അന്വേഷണ കമ്മീഷൻ രൂപീകരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button