നമ്മുടെ ശരീരത്തിന് ആവശ്യമായ പല വിറ്റാമിനുകളുമുണ്ട്. ഇത്തരത്തിൽ അത്യാവശ്യമായ ഒന്നാണ് വിറ്റാമിൻ ബി12. തലച്ചോറിന്റെ പ്രവർത്തനം ആരോഗ്യകരമായി നിലനിർത്താനും ചുവന്ന രക്താണുക്കളുടെ ഉത്പാദനം മെച്ചപ്പെടുത്താനും സഹായിക്കുന്നത് വിറ്റാമിൻ ബി12 ആണ്.
ക്ഷീണം, പേശികളുടെ ബലഹീനത, ദഹന പ്രശ്നങ്ങൾ, വിളർച്ച, ചർമ്മത്തിന് ഇളം മഞ്ഞ നിറം, വായിൽ പുണ്ണ്, വിഷാദം, കാഴ്ചകുറയുക എന്നിവ വിറ്റാമിൻ ബി 12 ശരീരത്തിൽ കുറയുന്നതിന്റെ ലക്ഷണങ്ങളാണ്. അതുകൊണ്ട് തന്നെ ആവശ്യമായ അളവിൽ വിറ്റാമിൻ ബി 12 ശരീരത്തിൽ എത്തുന്നുണ്ട് എന്ന് ഉറപ്പാക്കേണ്ടതുണ്ട്.
വിറ്റാമിൻ ബി 12 അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങൾ
മത്സ്യം
ഒമേഗ 3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ബി 12 എന്നിവ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ഒരു ഭക്ഷണമാണ് മത്സ്യം. വിറ്റാമിൻ ബി 12 നല്ല അളവിൽ നിങ്ങൾക്ക് നൽകുന്ന മറ്റൊരു മത്സ്യമാണ് ട്യൂണ. വിറ്റാമിൻ ബി 12 ന്റെ സമ്പന്നമായ ഉറവിടമാണ്.
ചിക്കൻ
വിറ്റാമിൻ ബി 12, പ്രോട്ടീൻ, എന്നിവയുടെ മറ്റൊരു നല്ല ഉറവിടമാണ് ചിക്കൻ. ഒരു കപ്പ് ചിക്കൻ നിങ്ങൾക്ക് ഏകദേശം 12 മൈക്രോഗ്രാം നൽകുന്നു. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഏതെങ്കിലും രൂപത്തിൽ ചിക്കൻ ഉൾപ്പെടുന്നുവെങ്കിൽ, നിങ്ങളുടെ ശരീരത്തിന് പോഷകക്കുറവുണ്ടാകില്ലെന്ന് ഉറപ്പാക്കുക.
Read Also:- നിർണായക തീരുമാനവുമായി ഹിന്ദുസ്ഥാൻ യൂണിലിവർ, ഇനി ഈ സോപ്പുകളുടെ വില കുറയും
തെെര്
സോയ, ബദാം പാൽ തുടങ്ങിയവ ഈ വിറ്റാമിന്റെ നല്ല ഉറവിടങ്ങളാണ്. ചീസ് തരങ്ങളായ മൊസറെല്ല, കോട്ടേജ്, സ്വിസ് ചീസ് എന്നിവയാണ് വിറ്റാമിൻ ബി 12 ന്റെ പ്രധാന ഉറവിടങ്ങൾ.
മുട്ട
ശരീരത്തിന് ആവശ്യമായ പല പോഷകങ്ങളുടേയും കലവറയാണ് മുട്ട. പ്രോട്ടീൻ സമ്പുഷ്ടമാണ് ഇത്. കാൽസ്യം, വൈറ്റമിൻ ഡി, വൈറ്റമിൻ സി,വൈറ്റമിൻ ബി6 , കാൽസ്യം, പ്രോട്ടീൻ തുടങ്ങിയ നിരവധി ഘടകങ്ങളാണ് ഇതിലുള്ളത്.
Post Your Comments