Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
News

മുഖ്യമന്ത്രിയുടെ വിദേശ യാത്രയ്ക്കു ചെലവഴിക്കുന്ന കോടികൾ സംബന്ധിച്ച് സിപിഎം വിശദീകരിക്കണം: കെ സുധാകരൻ

കണ്ണൂർ: മുഖ്യമന്ത്രിയുടെ വിദേശ യാത്രയ്ക്കു ചെലവഴിക്കുന്ന കോടികൾ സംബന്ധിച്ച് സിപിഎം വിശദീകരിക്കണമെന്നും സാധാരണക്കാരന്റെ പണം ധൂർത്തടിക്കുകയാണെന്നും ആരോപിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കുടുംബത്തിന്റെ വിദേശ യാത്ര സ്വന്തമായി വഹിക്കുന്നു എന്ന് പള്ളിയിൽ പോയി പറഞ്ഞാൽ മതിയെന്നും കോടിയേരിയുടെ മൃതദേഹം ഒരു മണിക്കൂർ പോലും തിരുവനന്തപുരത്തു വയ്ക്കാതെ മുഖ്യമന്ത്രി വിദേശത്തേക്കു പോയതിന്റെ കാരണം വ്യക്തമാക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

‘ഇത്തരം വിദേശയാത്രകൾ കൊണ്ടു കേരളത്തിൽ ഇതുവരെയുണ്ടായ നേട്ടം എന്താണെന്നു ജനങ്ങളോടു സിപിഎം തുറന്നു പറയണം. നരേന്ദ്ര മോദി പ്രധാനമന്ത്രിയായപ്പോൾ ആരംഭകാലത്ത് ഇതുപോലെ യാത്രകൾ നടത്തിയിരുന്നു. അതിനെ കടത്തി വെട്ടുന്നതാണു മുഖ്യമന്ത്രിയുടെ യാത്ര. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ട്. പണത്തിന്റെ പേരിൽ വികസന പ്രവർത്തനങ്ങൾ സർക്കാർ മാറ്റിവയ്ക്കുന്നുണ്ട്. പക്ഷേ ധൂർത്തിന്റെ തോത് കുറയ്ക്കാൻ ചെറിയ നടപടി പോലും ഇടതുപക്ഷ സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലെന്നത് ജനവഞ്ചനയാണ്,’ സുധാകരൻ വ്യക്തമാക്കി .

കമ്പി കുത്തിയിറക്കി പിതൃ സഹോദരി പുത്രനെ കൊന്നത് സ്വത്തുതര്‍ക്കത്തെ തുടര്‍ന്നെന്ന് പ്രതിയുടെ മൊഴി

‘ വിദേശത്തു പോയി പ്രഖ്യാപിച്ച ഒരു കുടചക്രവും ഇവിടെ നടപ്പിലാക്കിയിട്ടില്ല. വിദേശത്തുപോയി താമസിക്കാൻ എത്ര ലക്ഷങ്ങളാണു ചെലവാക്കുന്നത്. പോകുന്നിടത്തെല്ലാം കുടുംബത്തെയും കൂട്ടിയാണു മുഖ്യമന്ത്രി പോകുന്നത്. കുടുംബത്തിന്റെ വിദേശയാത്ര സ്വന്തം ചെലവിലാണെന്ന്, പള്ളിയിൽ പോയി പറഞ്ഞാൽ മതി. ശുദ്ധ നുണയാണു പറയുന്നത്. ഇവരൊക്കെ അവിടെ പായ വിരിച്ചാണോ കിടക്കുന്നത്. കോലായിലോ മുറ്റത്തോ കിടക്കുന്നുണ്ടോ? പറയുന്നതിന് ഒരു ന്യായം വേണ്ടേ?,’ സുധാകരൻ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button