KeralaLatest NewsNews

പേവിഷ ബാധയെ തുടർന്ന് പശു ചത്തു

പത്തനംതിട്ട: പത്തനംതിട്ട പന്തളത്ത് പേവിഷ ബാധയെ തുടർന്ന് പശു ചത്തു. ഇന്ന് വൈകിട്ടാണ് പശു ചത്തത്. കഴിഞ്ഞ ദിവസം പേ വിഷ ബാധയുടെ ലക്ഷണങ്ങൾ കാണിച്ച പശു ഇന്ന് വൈകീട്ടാണ് ചത്തത്. രണ്ടേ കാൽ വയസുള്ള പശു 6 മാസം ഗർഭിണിയായിരുന്നു.

കൈപ്പുഴ തെക്കേമണ്ണിൽ സന്തോഷ് കുമാറിൻ്റെ പശുവാണ് ചത്തത്. വെള്ളിയാഴ്ച മുതലാണ് ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. പിന്നീട് കഴിഞ്ഞ മൂന്ന് ദിവസമായി പശു തീറ്റ എടുക്കുന്നില്ല. രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയപ്പോൾ തന്നെ മൃഗാശുപത്രിയിൽ വിവരം അറിയിച്ചു.

പശു പേവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്ഥലത്തെ മറ്റു മൃഗങ്ങളെയും മൃഗസംരക്ഷണ വകുപ്പ് നിരീക്ഷിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button