ഡൽഹി: ടിപ്പു എക്സ്പ്രസിന്റെ പേര് മാറ്റിയതിൽ പ്രതികരിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി രംഗത്ത്. ടിപ്പു സുൽത്താന്റെ പാരമ്പര്യം ഇല്ലാതാക്കാൻ ബിജെപിക്ക് കഴിയില്ലെന്ന് ഒവൈസി പറഞ്ഞു. ബംഗളൂരുവിനെയും മൈസൂരുവിനെയും ബന്ധിപ്പിക്കുന്ന ടിപ്പു എക്‌സ്പ്രസ് എന്ന ട്രെയിനിന്റെ പേര് വോഡയാർ എക്‌സ്പ്രസ് എന്നാക്കി റെയിൽവേ ബോർഡ് പുനർനാമകരണം ചെയ്തതിന് തൊട്ടു പിന്നാലെയാണ് ഒവൈസിയുടെ പരാമർശം.
‘ബിജെപി സർക്കാർ ടിപ്പു എക്സ്പ്രസിന്റെ പേര് വോഡയാർ എക്‌സ്പ്രസ് എന്ന് പുനർനാമകരണം ചെയ്തു. ബ്രിട്ടീഷ് യജമാനന്മാർക്കെതിരെ 3 യുദ്ധങ്ങൾ നടത്തിയതിന്റെ പേരിൽ ടിപ്പു ബിജെപിയെ പ്രകോപിപ്പിച്ചു. മറ്റൊരു ട്രെയിനിന് വോഡയാർമാരുടെ പേര് നൽകാമായിരുന്നു. എന്നാൽ, ടിപ്പു സുൽത്താന്റെ പാരമ്പര്യം ഇല്ലാതാക്കാൻ ബിജെപിക്ക് കഴിയില്ല. ജീവിച്ചിരിക്കുമ്പോൾ അദ്ദേഹം ബ്രിട്ടീഷുകാരെ ഭയപ്പെടുത്തി. ഇപ്പോഴും ബ്രിട്ടീഷ് അടിമകളെ ഭയപ്പെടുത്തുന്നു,’ ഒവൈസി ട്വിറ്ററിൽ കുറിച്ചു.
പിറവം താലൂക്ക് ആശുപത്രിയിലെ അസിസ്റ്റന്റ് സർജൻ അന്തരിച്ചു
അതേസമയം, ടിപ്പുവിന്റെ പാരമ്പര്യം ഇല്ലാതാക്കാൻ ബിജെപി ആഗ്രഹിക്കുന്നില്ലെന്ന് ഒവൈസിയുടെ പരാമർശത്തോട് പ്രതികരിച്ച് ബിജെപി ഐടി സെൽ ഇൻചാർജ് അമിത് മാളവ്യ ട്വിറ്ററിൽ കുറിച്ചു. നേരെമറിച്ച്, ടിപ്പുവിന്റെ യഥാർത്ഥ പാരമ്പര്യം ജനങ്ങൾക്ക് അറിയണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്നും അമിത് മാളവ്യ കൂട്ടിച്ചേർത്തു.
കൂർഗിലെ കൊടവർക്കും, മംഗളൂരുവിലെ സിറിയൻ ക്രിസ്ത്യാനികൾക്കും, കത്തോലിക്കർക്കും, കൊങ്കണികൾക്കും, മലബാറിലെ നായന്മാർക്കും പറഞ്ഞറിയിക്കാനാവാത്ത ദുരിതങ്ങൾ വരുത്തിവെച്ച ഒരു ബാർബേറിയനായിരുന്നു ടിപ്പുവെന്നും അമിത് മാളവ്യ വ്യക്തമാക്കി.
പകർച്ചപ്പനിക്കെതിരെ ജാഗ്രത പാലിക്കണം: മുന്നറിയിപ്പുമായി അബുദാബി
വെള്ളിയാഴ്ചയാണ് ബംഗളൂരുവിനെയും മൈസൂരുവിനെയും ബന്ധിപ്പിക്കുന്ന ട്രെയിനിന്റെ പേര് ടിപ്പു എക്‌സ്‌പ്രസിൽ നിന്ന് വോഡയാർ എക്‌സ്പ്രസായി റെയിൽവേ ബോർഡ് പുനർനാമകരണം ചെയ്തത്. മൈസൂർ പാർലമെന്റ് അംഗം പ്രതാപ് സിംഹ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇതിനായി ഈ വർഷം ജൂലൈയിൽ കേന്ദ്ര റെയിൽവേ മന്ത്രിക്ക് എഴുതിയ കത്തും എംപി പങ്കുവച്ചു.
Post Your Comments