ഇൻഷുറൻസ് രംഗത്ത് പുതിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഒരുങ്ങി പ്രമുഖ ഇ- കൊമേഴ്സ് ഇൻഷുറൻസ് പ്ലാറ്റ്ഫോമായ ഭീമ സുഗം. ആമസോണിന്റെ മാതൃകയിൽ ഉപഭോക്താവിന്റെ ഇൻഷുറൻസ് ആവശ്യങ്ങൾ ഒരു കുടക്കീഴിൽ എത്തിക്കാൻ സഹായിക്കുന്നു എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. റിപ്പോർട്ടുകൾ പ്രകാരം, ഭീമ സുഗത്തിന് ഐആർഡിഎയുടെ അനുമതി ലഭിച്ചിട്ടുണ്ട്. ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കൽ, ക്ലെയിം സെറ്റിൽമെന്റ് ഉൾപ്പെടെയുള്ള വിവിധ ഇൻഷുറൻസ് ആവശ്യങ്ങൾ നിറവേറ്റാൻ ഭീമ സുഗത്തിലൂടെ സാധിക്കുന്നതാണ്.
ഭീമ സുഗത്തിന്റെ സേവനം രണ്ടു മാർഗ്ഗങ്ങളിലൂടെയാണ് പോളിസിയുടമകൾക്ക് ലഭിക്കുന്നത്. ഇതിനായി, ഡീമാറ്റ് ഇ- ഭീമ അല്ലെങ്കിൽ ഇ- ഇൻഷുറൻസ് അക്കൗണ്ട് എന്നിവയിൽ ഏതെങ്കിലും ഒന്ന് പ്രയോജനപ്പെടുത്താവുന്നതാണ്. സ്വകാര്യത ഉറപ്പുവരുത്തുന്നതിനോടൊപ്പം പേപ്പർ രഹിത ഇടപാടുകളാണ് ഉള്ളത്. അതിനാൽ, ഓൺലൈനായി തന്നെ ഇൻഷുറൻസ് പുതുക്കാനുള്ള അവസരവും ലഭ്യമാണ്.
Also Read: പാരിപ്പള്ളിയിലും കൊട്ടിയത്തും എം ഡി എം എയുമായി യുവാക്കള്‍ പൊലീസ് പിടിയിൽ
ഭീമ സുഗം പ്ലാറ്റ്ഫോമിലൂടെ വിവിധ കമ്പനികളുടെ ഇൻഷുറൻസ് പോളിസികൾ ആക്സസ് ചെയ്യാൻ സാധിക്കും. ഇവയിൽ നിന്നും ഉപഭോക്താവിന് ആവശ്യമായ പോളിസികൾ തിരഞ്ഞെടുക്കാവുന്നതാണ്. ലൈഫ് ഇൻഷുറൻസ് കൗൺസിൽ, ജനറൽ ഇൻഷുറൻസ് കൗൺസിൽ എന്നിവയാണ് ഭീമ സുഗം പ്ലാറ്റ്ഫോമിനെ നിയന്ത്രിക്കുന്നത്.
Post Your Comments