Latest NewsUAENewsInternationalGulf

പകർച്ചപ്പനിക്കെതിരെ ജാഗ്രത പാലിക്കണം: മുന്നറിയിപ്പുമായി അബുദാബി

അബുദാബി: പകർച്ചപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി. ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു പകർച്ചപ്പനിക്കെതിരെ (ഇൻഫ്‌ലുവൻസ) പ്രതിരോധം ശക്തമാക്കണമെന്ന് അബുദാബി നിർദ്ദേശം നൽകി. ഡോക്ടർമാർ. കോവിഡ് വ്യാപനം കുറഞ്ഞെങ്കിലും ഇൻഫ്‌ലുവൻസ വൈറസ് രംഗപ്രവേശം ചെയ്തതിനാൽ അതീവ ശ്രദ്ധ പുലർത്തണമെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടി.

Read Also: പ്രണയത്തിന് പ്രായം പ്രശ്നമല്ല: തന്നെക്കാൾ 30 വയസ്സ് കുറവുള്ള കാമുകനെ വിവാഹം കഴിക്കാൻ യു.എസിൽ നിന്ന് ടാൻസാനിയയിലേക്ക്

വേനൽക്കാലത്ത് നിന്നും ശൈത്യകാലത്തേക്ക് മാറുന്നതോടെയാണ് ഇൻഫ്‌ളുവൻസ വൈറസ് വ്യാപിക്കുന്നത്. ജലദോഷം, തൊണ്ടവേദന, ചുമ, ശരീരവേദന, പനി എന്നിവയാണ് രോഗത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ. കൈകൾ ഇടയ്ക്കിടെ അണുവിമുക്തമാക്കിയും തിരക്കേറിയ സ്ഥലങ്ങളിൽ നിന്ന് അകന്നു നിന്നും മാസ്‌ക് ധരിച്ചും രോഗത്തെ പ്രതിരോധിക്കാം.

പനി ഉണ്ടെങ്കിൽ മറ്റുള്ളവരുമായി അടുത്തിടപഴകരുത്. വാക്‌സിൻ സ്വീകരിക്കുന്നതിലൂടെ രോഗവ്യാപനം തടയാനും ഗുരുതരമാകാതിരിക്കാനും സഹായിക്കും.

Read Also: വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന് ഇന്ത്യ, ഉയ്ഗൂർ മുസ്ലീങ്ങൾക്കെതിരായ അടിച്ചമർത്തലിനെ പ്രതിരോധിച്ച് ചൈന

shortlink

Related Articles

Post Your Comments

Related Articles


Back to top button