അഭിമുഖങ്ങളിലെ ചോദ്യങ്ങളിൽ നിലവാരം സൂക്ഷിക്കണമെന്ന് നടി അപർണ ബാലമുരളി. അവതാരകർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് കുറച്ച് കൂടി നല്ല മാധ്യമ സംസ്‍കാരം ആകാമെന്ന് അപർണ ദേശാഭിമാനിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. മാധ്യമങ്ങളും സിനിമയും പരസ്പരം സഹകരിച്ചാണ് മുന്നോട്ട് പോകേണ്ടതെന്നും അതിനാൽ പരസ്പര ബഹുമാനം ആവശ്യമാണെന്നും അപർണ പറഞ്ഞു.
‘നമുക്ക് മാധ്യമങ്ങളെയും മാധ്യമങ്ങൾക്ക് നമ്മളെയും ആവശ്യമുണ്ട്. പരസ്പരം സഹകരിച്ചാണ് മുന്നോട്ട് പോകേണ്ടത്. അതിനാൽ തന്നെ പരസ്പര ബഹുമാനവും ആവശ്യമാണ്. ചോദ്യം ചോദിക്കുന്നതിലല്ല പ്രശ്നം, ഒരു നിലവാരം സൂക്ഷിക്കണം. ചിലപ്പോൾ വളരെ മോശമായ ചോദ്യങ്ങൾ ചോദിക്കാറുണ്ട്. ഉദാഹരണത്തിന്, എന്നോട് ആദ്യം ചോദിക്കുന്നത് ഇപ്പോൾ 27 വയസായില്ലേ, ആരോടെങ്കിലും പ്രേമമുണ്ടോ, ക്രഷുണ്ടോ എന്നൊക്കെയാണ്. ഇതൊന്നും അവർ അറിഞ്ഞിട്ട് കാര്യമില്ല. അവരല്ലല്ലോ എന്റെ കല്യാണം നടത്തുന്നത്.
ദേശീയ അവാർഡ് കിട്ടി അടുത്ത ദിവസം എന്നോട് ചോദിക്കുന്നത് എനിക്ക് ആരോടെങ്കിലും ക്രഷ് ഉണ്ടോ എന്നാണ്. എൻ്റെ ജീവിതത്തിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ നേട്ടമാണ് അവാർഡ്. അതിനേപ്പറ്റി ആലോചിച്ച് അതിൻ്റെ സന്തോഷത്തിൽ നിൽക്കുമ്പോഴാണ് ഇത്തരം ചോദ്യം. ഇതല്ല ഞാൻ കേൾക്കാൻ ആഗ്രഹിക്കുന്ന ചോദ്യം. കുറച്ചുകുടി നല്ല മാധ്യമ സംസ്കാരം ആവശ്യമാണെന്ന് തോന്നുന്നു,’ അപർണ പറഞ്ഞു.
Post Your Comments