ന്യൂഡല്‍ഹി: 40,000 കിലോയോളം ലഹരിമരുന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ നശിപ്പിച്ചു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് എന്‍സിബിയും സംസ്ഥാന ഏജന്‍സികളും പിടിച്ചെടുത്ത മയക്കുമരുന്ന് ശേഖരമാണ് നശിപ്പിച്ചത്.
Read Also: കൊല്ലത്ത് അമ്മയെയും കുഞ്ഞിനേയും വീട്ടിൽ നിന്നും ഇറക്കിവിട്ട സംഭവത്തിൽ ദേശീയ വനിതാ കമ്മിഷന്റെ ഇടപെടൽ
അസമില്‍ നിന്ന് 11,000 കിലോയും അരുണാചല്‍ പ്രദേശില്‍ നിന്നും 8,000 കിലോയും മേഘാലയയില്‍ നിന്നും 4,000 കിലോയും വരുന്ന ലഹരി മരുന്ന് ശേഖരമാണ് നശിപ്പിച്ചത്. നാഗലാന്‍ഡില്‍ നിന്ന് 1,600 കിലോയും മണിപൂരില്‍ നിന്ന് 398 കിലോയും മിസോറാമില്‍ നിന്ന് 1,900 കിലോയും ത്രിപുരയില്‍ നിന്ന് 1,500 കിലോയും പിടിച്ചെടുത്ത ലഹരിമരുന്നുകള്‍ നശിപ്പിച്ചതായി അമിത് ഷാ ട്വിറ്ററിലൂടെ അറിയിച്ചു.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സമാധാനം സ്ഥാപിക്കലാണ് ലക്ഷ്യമെന്നും അതിന് ശേഷം മാത്രമാകും സായുധ സേനയ്ക്ക് പ്രത്യേക അധികാരം നല്‍കുന്ന നിയമമായ അഫ്സ്പ നീക്കം ചെയ്യുകയെന്നും മന്ത്രി വ്യക്തമാക്കി. വടക്ക് കിഴക്കന്‍ മേഖലയില്‍ പാര്‍ട്ടിയുടെ ഏറ്റവും വലിയ ഓഫീസായ അടല്‍ ബിഹാരി വാജ്പേയ് ഭവന്റെ ഉദ്ഘാടന വേളയിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. ഏകദേശം 95,000 ചതുരശ്രയടിയില്‍ ഗുവാഹട്ടിയിലാണ് പാര്‍ട്ടി ഓഫീസ് ആരംഭിച്ചിരിക്കുന്നത്.
Post Your Comments