ഇടുക്കി: മറയൂരില്‍ ആദിവാസി യുവാവിനെ ബന്ധു ക്രൂരമായി കൊലപ്പെടുത്തി. മറയൂര്‍ പെരിയകുടി സ്വദേശി രമേശ് (27) ആണ് കൊല്ലപ്പെട്ടത്.
ബന്ധുവായ സുരേഷ് ആണ് യുവാവിനെ കൊലപ്പെടുത്തിയത്. കമ്പി വടികൊണ്ട് തലയ്ക്കടിച്ചും കമ്പി വായില്‍ കുത്തിയുമാണ് രമേശിനെ ഇയാൾ കൊലപ്പെടുത്തിയത്. സുരേഷ് നിലവില്‍ ഒളിവിലാണ്.
കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. സുരേഷിനായുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. രമേശും സുരേഷും തമ്മില്‍ മുന്‍പും കയ്യാങ്കളിയുണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.
Post Your Comments