ഏറെ നാളുകളായുള്ള കാത്തിരിപ്പിന് ശേഷം ഇന്ത്യൻ വിപണിയിൽ ഐഫോൺ 14 പ്ലസിന്റെ വിൽപ്പന ആരംഭിച്ചു. പ്രധാനമായും 3 വേരിയന്റിലാണ് ഐഫോൺ 14 പ്ലസ് പുറത്തിറക്കിയിരിക്കുന്നത്. ആപ്പിൾ ഇന്ത്യ സ്റ്റോർ, ഫ്ലിപ്കാർട്ട്, ആമസോൺ, ക്രോമ, യൂണികോൺ തുടങ്ങിയ ഓൺലൈൻ, ഓഫ്ലൈൻ പ്ലാറ്റ്ഫോമുകളിൽ നിന്ന് ഐഫോൺ 14 പ്ലസ് വാങ്ങാൻ സാധിക്കും. മറ്റു സവിശേഷതകൾ പരിചയപ്പെടാം.
6.7 ഇഞ്ച് ലിക്വിഡ് റെറ്റിന ഡിസ്പ്ലേയാണ് ഐഫോൺ 14 പ്ലസിന് നൽകിയിരിക്കുന്നത്. എ15 ബയോണിക് ചിപ്പാണ് ഉപയോഗിച്ചിരിക്കുന്നത്. ഐഒഎസ് 16 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. പ്രധാനമായും അഞ്ച് കളർ ഓപ്ഷനുകളിലും മൂന്ന് സ്റ്റോറേജ് വേരിയന്റിലുമാണ് ഐഫോൺ 14 പ്ലസ് വാങ്ങാൻ സാധിക്കുക. റെഡ്, ബ്ലൂ, മിഡ്നൈറ്റ്, പർപ്പിൾ, സ്റ്റാർലൈറ്റ് എന്നിവയാണ് കളർ വേരിയന്റുകൾ.
Also Read: ബാലുശ്ശേരിയിൽ ഗ്യാസ് പൈപ്പ് ലൈനിൽ ഉണ്ടായ ചോർച്ച പരിഹരിച്ചതായി അധികൃതർ
128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന് 89,900 രൂപയും, 256 ജിബിയും, 512 ജിബിയും ഇന്റേണൽ സ്റ്റോറേജ് ഉളള മറ്റ് രണ്ട് മോഡലുകൾക്ക് യഥാക്രമം 99,000 രൂപയും, 1,09,900 രൂപയുമാണ് വില. കൂടാതെ, എക്സ്ചേഞ്ച് ഓഫറിലൂടെ വിലക്കിഴിവുകളും, ആപ്പിൾ ഓൺലൈൻ സ്റ്റോറിൽ നിന്ന് വാങ്ങുമ്പോൾ ഇൻസ്റ്റന്റ് ഡിസ്കൗണ്ടും ലഭ്യമാണ്.
Post Your Comments