KeralaLatest NewsNews

കള്ളനോട്ട് വ്യാപകം: നാല് യുവാക്കള്‍ പിടിയില്‍

വീട്ടിലിരുന്ന് കള്ളനോട്ടടിച്ച് വിതരണം: നാല് പേര്‍ പിടിയില്‍

കൊച്ചി: കള്ളനോട്ടടിച്ച് വിതരണം ചെയ്ത നാലു പേര്‍ പിടിയില്‍. തുറവൂര്‍ പെരിങ്ങാംപറമ്പ് കൂരന്‍കല്ലൂക്കാരന്‍ ജോഷി(52), നായത്തോട് കോട്ടയ്ക്കല്‍ വീട്ടില്‍ ജിന്റോ (37), കാഞ്ഞൂര്‍ തെക്കന്‍ വീട്ടില്‍ ജോസ് (48) മുളന്തുരത്തി പള്ളിക്കമാലി കാഞ്ഞിരംപറമ്പില്‍ വീട്ടില്‍ അജിത്(26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Read Also: എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

ഇവരില്‍ നിന്ന് 500 രൂപയുടെ നൂറ് വ്യാജ നോട്ടുകളും, വ്യാജ നോട്ടിന്റെ വിപണനത്തിന് കരുതിയിരുന്ന 1.25 ലക്ഷം രൂപയും പിടികൂടി. നല്‍കുന്ന തുകയ്ക്ക് ഇരട്ടി കള്ളനോട്ട് നല്‍കുക എന്നായിരുന്നു സംഘം ചെയ്തുകൊണ്ടിരുന്നത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ജോഷിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് നോട്ട് കണ്ടെത്തിയത്.

അജിത്തിന്റെ മുളന്തുരുത്തിയിലെ വീട്ടില്‍ നിന്ന് കള്ളനോട്ട് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന, കമ്പ്യൂട്ടര്‍, പ്രിന്റര്‍, ലാമിനേഷന്‍ മെഷീന്‍, കട്ടിംഗ് ബ്ലേഡ്, പശ, ഫോയിലിംഗ് പേപ്പര്‍, പ്രിന്റിങ് പേപ്പര്‍, ഭാഗികമായി പ്രിന്റ് ചെയ്ത പേപ്പര്‍ എന്നിവയും കണ്ടെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button