KeralaLatest NewsNews

തൃശ്ശൂരിൽ അതിഥി തൊഴിലാളിയെ തലക്കടിച്ചു കൊന്ന കേസിൽ അസമുകാരൻ പിടിയിൽ

തൃശ്ശൂര്‍: തൃശ്ശൂര്‍ മാളയിൽ അതിഥി തൊഴിലാളിയെ തലക്കടിച്ചു കൊന്ന കേസിൽ അസമുകാരൻ പിടിയിൽ. മനോജ് (30) ആണ് പിടിയിലായത്. സൈബർ പോലീസിന്റെ ആറു വർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് അസാമുകാരനായ ഉമാനന്ദ് നാഥിനെ (35) കൊലപ്പെടുത്തിയ പ്രതി പിടിയിലായത്. രണ്ട് അസമുകാർ തമ്മിലുള്ള സംഘർഷമായിരുന്നു കൊലപാതകത്തിൽ കലാശിച്ചത്. 2016 മെയ് മാസത്തിൽ ആണ് സംഭവം.

ഇയാളെ തലക്കടിച്ച് കൊലപ്പെടുത്തിയതിന് ശേഷം കത്തിക്കുകയും ചെയ്തിരുന്നു. പ്രതിയാണ് കൊല്ലപ്പെട്ടതെന്ന് അഭ്യൂഹം ആദ്യ ഘട്ടത്തിൽ ഉയർന്നു വന്നിരുന്നു. പ്രതിയുടെ ബാങ്ക് അക്കൗണ്ട്, മൊബൈൽ എന്നിവ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

ഈ അടുത്ത സമയത്താണ് പ്രതിയുടെ മൊബൈൽ വീണ്ടും ആക്റ്റിവേറ്റായത്. അങ്ങനെയാണ് പ്രതിയിലേക്ക് പോലീസ് എത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button