തിരുവനന്തപുരം: ആംബുലൻസ് ബൈക്കിൽ ഇടിച്ച് യുവാവ് മരിച്ചു. വെഞ്ഞാറമൂട് നടന്ന സംഭവത്തിൽ, അപകടത്തിന് കാരണമായ ആംബുലന്‍സ് ഓടിച്ചത് മെയില്‍ നഴ്‌സാണെന്ന് കണ്ടെത്തി. പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. വെഞ്ഞാറമൂട് പാലവിള വീട്ടിൽ ഷിബു (36)വാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകള്‍ ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്.
അതേസമയം, ക്ഷീണം കാരണം ആംബുലന്‍സ് ഓടിക്കാന്‍ നഴ്സിനു കൈമാറിയെന്നാണ് ആംബുലൻസ് ഡ്രൈവർ നൽകിയ വിശദീകരണം. ആംബുലൻസ് അമിതവേഗതയിലായിരുന്നു എന്ന് പോലീസ് പറഞ്ഞു. കട്ടപ്പനയിൽ നിന്ന് രോഗിയെ ഇറക്കിവന്നതായിരുന്നു ആംബുലൻസ് എന്നും ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നും പോലീസ് വ്യക്തമാക്കി.
Post Your Comments