KeralaLatest NewsNews

കൊച്ചി പുറം കടലില്‍ പിടികൂടിയ ലഹരി കടത്തിയത് പാക് ലഹരി മാഫിയയ്ക്കു വേണ്ടി

കൊച്ചി കടലില്‍ നിന്ന് പിടിച്ചെടുത്ത ആയിരം കോടിയുടെ മയക്കുമരുന്ന് എത്തിയത് അഫ്ഗാനിസ്ഥാന്‍-ഇറാന്‍ വഴി

കൊച്ചി: കൊച്ചി പുറം കടലില്‍ പിടികൂടിയ ലഹരി കടത്തിയത് പാക്ക് ലഹരി മാഫിയയ്ക്കു വേണ്ടിയെന്നു വെളിപ്പെടുത്തല്‍. അഫ്ഗാനിസ്ഥാനില്‍നിന്നാണ് ഹെറോയിന്‍ എത്തിച്ചതെന്നും പിടിയിലായവര്‍ എന്‍സിബിക്കു മൊഴി നല്‍കി. ഇവര്‍ വെറും കാരിയര്‍മാര്‍ മാത്രമാണ് എന്നാണ് അന്വേഷണ സംഘത്തിനു വ്യക്തമായിട്ടുള്ളത്. 63 വയസുവരെ പ്രായമുള്ള ഇറാനിയന്‍ പൗരന്‍മാരാണു പിടിയിലായത്.

Read Also: അടി, പൊരിഞ്ഞ അടി: ട്രെയിനിൽ സ്ത്രീകൾ തമ്മിലുള്ള അടി സോഷ്യൽ മീഡിയയിൽ ഹിറ്റ് – വീഡിയോ

 

എവിടേക്കാണ് ലഹരി കൊണ്ടുപോകുന്നത് എന്ന കാര്യത്തില്‍ പിടിയിലായ സംഘത്തിനു വ്യക്തതയുണ്ടായിരുന്നില്ല, പകരം ഉള്‍ക്കടലില്‍ മറ്റൊരു സംഘത്തിനു കൈമാറാനായിരുന്നു നിര്‍ദ്ദേശം. അക്ഷാംശരേഖ നല്‍കി അതനുസരിച്ചു നിശ്ചിത സ്ഥലത്ത് എത്തുമ്പോള്‍ മറ്റൊരു സംഘം അവിടെ എത്തും എന്നല്ലാതെ ഏതു രാജ്യത്തേക്കാണ് ലഹരി കടത്തുന്നതെന്ന് ഇവര്‍ക്ക് അറിയില്ലായിരുന്നു.

അതേസമയം, ഇന്ത്യന്‍ തീരം ലക്ഷ്യമിട്ടാണ് ലഹരി വന്നതെന്ന് എന്‍സിബി പറയുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇറാനിലെ തുറമുഖങ്ങളിലെത്തുന്ന ലഹരിമരുന്നാണ് ഇറാനിയന്‍ സംഘങ്ങള്‍ ഉള്‍ക്കടലില്‍ വച്ച് കൈമാറുന്നത്. ഇതു പിന്നീട് പാകിസ്ഥാനില്‍ നിന്നുള്ള കള്ളക്കടത്ത് സംഘങ്ങള്‍ ഇന്ത്യന്‍ തീരത്ത് എത്തിക്കുമെന്ന് പിടിയിലായവര്‍ മൊഴി നല്‍കി. ബോട്ടിലുണ്ടായിരുന്ന സാറ്റലൈറ്റ് ഫോണില്‍നിന്നാണ് കേന്ദ്ര ഏജന്‍സികള്‍ക്കു ലഹരി കടത്തിനെക്കുറിച്ചു വിവരം ലഭിച്ചത്.

ആയിരം കോടിയിലേറെ രൂപ വിലവരുന്ന 210 കിലോ ലഹരിമരുന്നുമായി എത്തിയ ബോട്ട് ഇന്നലെയാണ് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും നാവികസേനയും ചേര്‍ന്നു പിടികൂടിയത്. കസ്റ്റഡിയിലെടുത്ത ആറ് ഇറാനിയന്‍ പൗരന്മാരെയും നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഇന്നു ചോദ്യം ചെയ്യും. അബ്ദുല്‍ നാസര്‍, റഷീദ്, അബ്ദുല്‍ ഔസാര്‍നി, ജുനൈദ്, അബ്ദുല്‍ ഖനി, അര്‍ഷാദ് അലി എന്നിവരാണു സംഘത്തിന്റെ പിടിയിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button