Latest NewsKeralaNews

ചങ്ങനാശ്ശേരിയില്‍ യുവാവിനെ കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചിട്ട സംഭവത്തിന് പിന്നില്‍ ഭാര്യയിലുള്ള സംശയമെന്ന് പൊലീസ്

ബിന്ദുകുമാറിനെ കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചിട്ട സംഭവത്തിന് പിന്നിലെ കാരണം ഞെട്ടിക്കുന്നത്

 

കോട്ടയം: ചങ്ങനാശ്ശേരിയില്‍ യുവാവിനെ കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചിട്ട സംഭവത്തിന് പിന്നില്‍ ഭാര്യയിലുള്ള സംശയമെന്ന് പൊലീസ്. തന്റെ ഭാര്യയുമായി കൊല്ലപ്പെട്ട ബിന്ദുകുമാറിന് അടുപ്പമുണ്ടെന്ന് പ്രതി മുത്തുകുമാര്‍ സംശയിച്ചിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പുകള്‍ക്കൊടുവിലാണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്നും പൊലീസ് പറഞ്ഞു.

Read Also: സച്ചിൻദേവ് എം.എൽ.എയുടെ കാർ തട്ടി സ്കൂട്ടർ യാത്രക്കാരായ പിതാവിനും മകൾക്കും പരിക്ക്

കഴിഞ്ഞമാസം 26ന് പൂവം എസി കോളനിയിലെ വീട്ടിലേക്ക് ബിന്ദുകുമാറിനെ മുത്തുകുമാര്‍ വിളിച്ചു വരുത്തി. സുഹൃത്തുക്കളായ ബിനോയ്, വിപിന്‍ എന്നിവരും അവിടെയുണ്ടായിരുന്നു. പ്രതികളും ബിന്ദുകുമാറും ഒപ്പമിരുന്ന് മദ്യപിച്ചു. തുടര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി, വീടിന്റെ അടുക്കള ഭാഗത്ത് കുഴിച്ചിടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

കാണാതായ ആലപ്പുഴ സ്വദേശി ബിന്ദുകുമാറിന്റെ മൃതദേഹം കുഴിച്ചു മൂടിയ നിലയില്‍ ഈ മാസം ഒന്നിനാണ് ചങ്ങനാശ്ശേരി പൂവം എസി കോളനിയിലെ വീട്ടിനുള്ളില്‍ കണ്ടെത്തുന്നത്. മുത്തുകുമാര്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീടാണിത്. കേസുമായി ബന്ധപ്പെട്ട് മൂന്നു പ്രതികളെക്കൂടി പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button