Latest NewsCinemaNewsIndiaBollywoodEntertainment

കുറച്ച് മര്യാദ വേണം, നിങ്ങൾക്കൊന്നും നാണമില്ലേ?: ആരാധകരോട് പൊട്ടിത്തെറിച്ച് ജയ ബച്ചൻ

മുംബൈ: പാപ്പരാസികളോട് ദേഷ്യത്തിലാണ് ജയ ബച്ചൻ പലപ്പോഴും പെരുമാറുള്ളത്. അനാവശ്യ ചോദ്യങ്ങളെയൊന്നും ജയ ബച്ചൻ പ്രോത്സാഹിപ്പിക്കാറില്ല. മാധ്യമങ്ങളോട് ഇവർ ദേഷ്യപ്പെട്ട പല സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ ആരാധകരോടും ദേഷ്യപ്പെട്ടിരിക്കുകയാണ് ജയ ബച്ചൻ. ഭോപ്പാലിൽ മകൻ അഭിഷേക് ബച്ചനൊപ്പം പൊതുസ്ഥലത്ത് വെച്ച് ആരാധകർ വളഞ്ഞതാണ് ജയ ബച്ചനെ ചൊടിപ്പിച്ചത്.

സെൽഫിയെടുക്കാൻ ആരാധകർ കൂടിയപ്പോഴാണ് ജയ ബച്ചൻ ദേഷ്യപ്പെട്ടത്. കാളി ബാരി ക്ഷേത്രത്തിൽ വെച്ചാണ് സംഭവം. ‘നിങ്ങളെന്താണ് ചെയ്യുന്നത്. ഞങ്ങൾ പറ്റില്ലെന്ന് പറഞ്ഞതല്ലേ. കുറച്ച് മര്യാദ കാണിക്കൂ. ഭോപാലിലെ ആളുകൾക്ക് കുറച്ച് മര്യാദ വേണം’ എന്നാണ് ജയ ബച്ചൻ പറഞ്ഞത്. എന്നാൽ, അതൊന്നും കാര്യമാക്കാതെ വീണ്ടും ആളുകൾ സെൽഫി എടുത്ത് തുടങ്ങി. ഇതോടെ നിങ്ങൾക്കൊന്നും നാണമില്ലേ എന്നാണ് ജയ ബച്ചൻ വീണ്ടും ദേഷ്യത്തോടെ ചോദിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ആളുകൾ ഇത്തരത്തിൽ വളഞ്ഞത് തെറ്റാണെങ്കിലും ജയ ബച്ചൻ മോശമായ ഭാഷയിലാണ് പ്രതികരിച്ചതെന്ന് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നു. മുൻപും പല തവണ പൊതുസ്ഥലത്ത് വെച്ച് ജയ ബച്ചൻ ദേഷ്യപ്പെടുന്നത് കണ്ടിട്ടുണ്ട്. പാപ്പരാസികളോട് പൊതുവെ സെലിബ്രറ്റികളിൽ പലരും ദേഷ്യപ്പെടാറുണ്ട്. പക്ഷെ, ആരാധകരോട് മോശമായി പെരുമാറുന്നവർ പൊതുവെ കുറവാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button