ചെറുനാരങ്ങാവെള്ളത്തില്‍ മുളകുപൊടി ചേര്‍ത്താല്‍ ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. അവ എന്തൊക്കെയാണെന്ന് നോക്കാം. ചെറുനാരങ്ങയില്‍ വിറ്റാമിന്‍ സിയും മുളകുപൊടിയില്‍ ക്യാപ്‌സിയാസിന്‍ എന്നൊരു ഘടകവുമുണ്ട്. ഇവ രണ്ടും പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കുന്നവയാണ്. രണ്ടും ചേരുമ്പോള്‍ ഇരട്ടി ഗുണമുണ്ടാകും.
കരളിന്റെ ആരോഗ്യത്തിന് ഇത് ഏറെ ഗുണകരമാണ്. ഇതിലെ വിറ്റാമിനുകളും ധാതുക്കളും ശരീരത്തിലെ വിഷാംശം നീക്കാന്‍ സഹായിക്കുന്നത് വഴി കരളിന്റെ ആരോഗ്യം മെച്ചപ്പെടുന്നു. ശുദ്ധമായ മുളകുപൊടി പാകത്തിനു കഴിയ്ക്കുന്നത് ദഹനത്തെ സഹായിക്കും. അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കും. ചെറുനാരങ്ങാവെള്ളവും ദഹനത്തെ സഹായിക്കുന്ന ഒന്നുതന്നെയാണ്. കൂടാതെ, ബാക്ടീരിയകളെ തടയാന്‍ ഏറെ സഹായകമാണ്. ഇവ രണ്ടും ചേര്‍ന്നാല്‍ നല്ലൊരു ആന്റിബാക്ടീരിയല്‍ ക്ലീനറാണ്.
Read Also : വിഴിഞ്ഞം: സമരത്തിൽ നിന്ന് പിന്മാറി സംസ്ഥാനത്തിന്റെ വികസന കുതിപ്പിൽ കണ്ണി ചേരണമെന്ന് മന്ത്രി ദേവർകോവിൽ
രക്തപ്രവാഹം സുഗമമായി നടക്കാനും ഇതുവഴി ബിപി കുറയ്ക്കാനും മുളകുപൊടി ഏറെ നല്ലതാണ്. കൊളസ്‌ട്രോള്‍ പോലുള്ള ഘടകങ്ങള്‍ കുറച്ച് ചെറുനാരങ്ങയും ബിപി കുറച്ച് മുളകുപൊടിയും ഹൃദയാരോഗ്യത്തെ സംരക്ഷിയ്ക്കും. മുളകുപൊടിയിലെ ക്യാപ്‌സയാസിന് ക്യാന്‍സറിനെ തടയാനുള്ള 32 കഴിവുകളുണ്ട്. ചെറുനാരങ്ങയിലെ ആന്റിഓക്‌സിഡന്റുകളും ഈ കഴിവുള്ളതാണ്.
തൊണ്ടവേദന പോലുള്ള വൈറല്‍ അണുബാധകള്‍ തടയാൻ ഈ കൂട്ട് ഏറെ നല്ലതാണ്. കോള്‍ഡ്, കഫക്കെട്ട് എന്നിവയ്‌ക്കെല്ലാം ഫലപ്രദമാണ്. കൂടാതെ, വിറ്റാമിന്‍ സിയും ക്യാപ്‌സയാസിനും മോണ, ദന്തരോഗങ്ങളും വേദനയുമെല്ലാം കുറയാന്‍ ഏറെ നല്ലതാണ്.
Post Your Comments