KeralaCinemaMollywoodLatest NewsNewsEntertainment

മാളിൽ വെച്ച് നടി മുഖത്തടിച്ച യുവാവല്ല പ്രതി: ഡല്‍ഹിയിലേക്ക് അയച്ച ദൃശ്യങ്ങളിലും ഒന്നുമില്ല, നട്ടം തിരിഞ്ഞ് പോലീസ്

കോഴിക്കോട്: സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ യുവനടിമാർക്ക് നേരെ അതിക്രമം നടന്നിരുന്നു. യുവനടിമാരായ രണ്ട് പേർ ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു. ഒരാൾക്ക് സംഭവസ്ഥലത്ത് വെച്ച് പ്രതികരിക്കാൻ കഴിയാതെ വന്നപ്പോൾ, മറ്റൊരു നടി തന്നെ കയറിപ്പിടിച്ചയാളെ തിരിഞ്ഞ് നിന്ന് തല്ലിയിരുന്നു. എന്നാൽ, നടി മുഖത്തടിച്ച യുവാവല്ല പ്രതിയെന്നാണ് പോലീസ് പറയുന്നത്.

പ്രതികളെക്കുറിച്ച് ഇതുവരെ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. പ്രതികളെ പിടികൂടാനാകാതെ നട്ടം തിരിയുകയാണ് പോലീസ്. സംഭവത്തില്‍ പ്രതികളെ കുറിച്ചുള്ള സൂചനകള്‍ ഒന്നും ലഭിച്ചില്ല. സിനിമാ പ്രൊമോഷന്‍ പരിപാടിയുടെ ഭാഗമായി പലരും പകര്‍ത്തിയ ദൃശ്യങ്ങളാണ് പൊലീസ് കഴിഞ്ഞദിവസങ്ങളില്‍ ശേഖരിച്ചത്. നടിമാര്‍ ഇറങ്ങിപോകുന്നത് മൊബൈലില്‍ പകര്‍ത്തിയവരുടെ കൈയ്യിൽ നിന്നും ദൃശ്യങ്ങൾ ശേഖരിച്ചു. നടിമാര്‍ക്ക് അടുത്തുണ്ടായിരുന്ന 30 പേരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു.

35 മീറ്റര്‍ അകലെയാണ് സിസിടിവി. ഇത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ സിസിടിവിയില്‍ കാര്യമായി ഒന്നും പതിഞ്ഞിട്ടില്ല. ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ഡല്‍ഹിയിലേക്ക് അയച്ചിരുന്നു. എന്നാല്‍, പ്രതികളെ കുറിച്ച് ഒരു സൂചനയും ലഭിച്ചില്ല. പ്രതികളെ കണ്ടാല്‍ അറിയാമെന്ന് നടിമാര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button