Latest NewsKeralaNews

കേരളത്തില്‍ റോഡപകട മരണങ്ങള്‍ ഇരട്ടിയാകുന്നു, കഴിഞ്ഞ 6 വര്‍ഷത്തിനിടെ റോഡപകടങ്ങളില്‍ മരിച്ചത് 26,407 പേര്‍

ഈ വര്‍ഷം ആഗസ്റ്റ് വരെ റോഡപകടങ്ങളില്‍ മരിച്ചത് 2838 പേരാണ്

കൊച്ചി: കേരളത്തില്‍ റോഡപകട മരണങ്ങള്‍ ഇരട്ടിയായതായി റിപ്പോര്‍ട്ട്. സംസ്ഥാനത്ത് കഴിഞ്ഞ 6 വര്‍ഷത്തിനിടെ റോഡപകടങ്ങളില്‍ മരിച്ചത് 26,407 പേരെന്നാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. ആകെ 2,49 231 റോഡപകടങ്ങളാണ് സംസ്ഥാനത്തുണ്ടായത്. ഈ വര്‍ഷം ആഗസ്റ്റ് വരെ റോഡപകടങ്ങളില്‍ മരിച്ചത് 2838 പേരാണ്. എട്ട് മാസത്തിനിടെ 28876 അപകടങ്ങളില്‍ 32314 പേര്‍ക്ക് പരുക്കേറ്റു.

2016 മുതല്‍ 2022 ആഗസ്റ്റ് മാസം വരെ സംസ്ഥാനത്തുണ്ടായ റോഡപകടങ്ങളുടെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പൊലീസിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച കണക്കുകളാണ് ഇത്.

2022 ജനുവരി മുതല്‍ ഓഗസ്റ്റ് വരെ മാത്രം 2838 പേരാണ് സംസ്ഥാനത്ത് റോഡപകടങ്ങള്‍ മൂലം മരിച്ചത്. ഏകദേശം രണ്ടര ലക്ഷത്തോളം അപകടങ്ങളാണ് കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ സംസ്ഥാനത്ത് ഉണ്ടായത്. അമിത വേഗതയില്‍ പോകുന്ന വാഹനങ്ങളെ കണ്ടെത്താന്‍ ക്യാമറകള്‍ സ്ഥാപിക്കുന്ന നടപടി ഉള്‍പ്പെടെ സര്‍ക്കാര്‍ സ്വീകരിച്ചെങ്കിലും അപകട മരണങ്ങള്‍ക്ക് അറുതിയില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button