പാലക്കാട്: വടക്കാഞ്ചേരിയില്‍ ഒന്‍പതുപേരുടെ മരണത്തിന് ഇടയാക്കിയ ബസ് അപടത്തിന് കാരണമായ ലൂമിനസ് ബസ് തുടര്‍ച്ചയായി നിയമലംഘനം നടത്തിയിട്ടുണ്ടെന്ന് രേഖകള്‍. അഞ്ച് കേസുകളാണ് ഈ വാഹനത്തിന്റെ പേരിലുള്ളത്. ഈ ടൂറിസ്റ്റ് ബസ് ബ്ലാക്ക് ലിസ്റ്റിൽപ്പെട്ട വാഹനമാണ് എന്നാണ് മോട്ടോര്‍വാഹന വകുപ്പിന്റെ രേഖകള്‍ തന്നെ പറയുന്നത്. ബ്ലാക് ലിസ്റ്റിൽ പെടുത്തിയാലും സർവീസ് നടത്തുന്നതിന് തടസമില്ലെന്ന് മോട്ടോർ വാഹനവകുപ്പ് പറയുന്നത്.
ടൂറിസ്റ്റ് ബസ് അമിതവേഗതയിലായിരുന്നതാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു. അമിത വേഗതയിലെത്തിയ ബസ് കാറിനെ മറികടക്കവേയാണ് അപകടം സംഭവിച്ചത്. ഈ സമയം ടൂറിസ്റ്റ് ബസ് മണിക്കൂറില്‍ 97.2 കിലോമീറ്റര്‍ വേഗതയിലായിരുന്നു സഞ്ചരിച്ചിരുന്നത്. അപകടം നടന്ന സ്ഥലത്ത് മോട്ടോർ വെഹിക്കിൾ സംഘം പരിശോധന നടത്തുകയാണ്. അപകട സമയം ചാറ്റല്‍ മഴ പെയ്തിരുന്നത് അപകടത്തിന്റെ വ്യാപ്തി കൂട്ടി.
ഇതിനിടെ ബസ് ഡ്രൈവര്‍ക്കെതിരെ അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളുടെ അച്ഛനമ്മമാര്‍ രംഗത്തെത്തി. വടക്കാഞ്ചേരിയിൽ അപകടത്തിൽപ്പെട്ട ബസ് വേളാങ്കണ്ണി യാത്ര കഴിഞ്ഞ് തിരിച്ചെത്തിയതിന് പിന്നാലെയാണ് സ്കൂളിന്റെ ഓട്ടം ഏറ്റെടുത്തതെന്ന് അപകടത്തിൽപ്പെട്ട വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ പറഞ്ഞു. അപകടത്തിന് കാരണക്കാരനായ ഡ്രൈവറെ കാണാനില്ല. വടക്കാഞ്ചേരി ആശുപത്രിയിൽ പുലർച്ചെ 2 മണിക്ക് അധ്യാപകനെന്ന പേരിൽ ചികിത്സ തേടിയ ജോമോനെ പിന്നീട് കാണാതായി. ടൂറിസ്റ്റ് ബസിന്റെ ആൾക്കാർ വന്ന് കൂട്ടിക്കൊണ്ട് പോയെന്നാണ് വിവരം.
Post Your Comments