സൂചികകൾ ശക്തി പ്രാപിച്ചതോടെ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 156.63 ശതമാനമാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 58,222 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 57.50 പോയിന്റ് നേട്ടത്തിൽ 17,331.08 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, മിഡ്ക്യാപ് സൂചിക 1 ശതമാനവും, സ്മോൾക്യാപ് സൂചിക 1.3 ശതമാനവും ഉയർന്നിട്ടുണ്ട്.
ഇന്ന് വിപണിയിൽ 2,302 ഓഹരികളാണ് മുന്നേറിയത്. കൂടാതെ, 1,054 ഓഹരികൾ ഇടിഞ്ഞും, 126 ഓഹരികൾ മാറ്റമില്ലാതെയുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വിപ്രോ, ശ്രീ സിമന്റ്, ടാറ്റാ കൺസ്യൂമർ പ്രോഡക്റ്റ്സ്, ടാറ്റ മോട്ടേഴ്സ്, ആക്സിസ് ബാങ്ക്, എച്ച്സിഎൽ ടെക്, ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീൽ, കോൾ ഇന്ത്യ, ഹിൻഡാൽകോ തുടങ്ങിയവയുടെ ഓഹരികൾ വൻ മുന്നേറ്റമാണ് കാഴ്ചവച്ചത്. ഈ കമ്പനികൾക്ക് 5 ശതമാനത്തോളം നേട്ടമുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. അതേസമയം, ഭാരതി എയർടെൽ, ബ്രിട്ടാനിയ, എസ്ബിഐ ലൈഫ്, എച്ച്ഡിഎഫ്സി, ബജാജ് ഫിനാൻസ്, ഇൻഡസ്ഇൻഡ് ബാങ്ക് തുടങ്ങിയവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു.
Also Read: മരണക്കയമായ വട്ടക്കയത്തില്‍ 20 വര്‍ഷത്തിനിടെ ജീവന്‍ പൊലിഞ്ഞത് 39 പേരുടെ
Post Your Comments