Latest NewsKeralaCinemaMollywoodNewsEntertainment

ചെറുപ്പകാലം മുതൽ സിഗരറ്റിന്റെയും മറ്റും പരസ്യം കണ്ടു വന്ന ഒരാൾ പിന്നെ സിഗരറ്റ് അല്ലാതെ ഓലമടൽ വലിക്കുമോ?: ഷൈൻ ടോം ചാക്കോ

മലയാള സിനിമയിലെ മികച്ച യുവതാരനിരയിൽ ഒന്നാം നിരയിൽ തന്നെയാണ് ഷൈൻ ടോം ചാക്കോയുടെ സ്ഥാനം. സിനിമ എങ്ങനയോ ആയിക്കൊള്ളട്ടെ, ഷൈൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് ഇപ്പോഴും ഒരു ഫാൻ ബേസ് ഉണ്ടായിരിക്കും. അത്രമാത്രം പ്രേക്ഷകനിലേക്ക് ആഴ്ന്നിറങ്ങുന്ന രീതിയിലാണ് ഷൈന്റെ അഭിനയം. ഷൈന്റെ അഭിനയം പോലെ തന്നെ വൈറലാകുന്ന ഒന്നാണ് അദ്ദേഹത്തിന്റെ അഭിമുഖങ്ങളും. ഇപ്പോൾ താരത്തിന്റെ പുതിയൊരു അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. അഭിമുഖത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ ഷൈൻ വളരെ എനർജറ്റിക് ആയി നിൽക്കുന്നത് കാണാം. അതുകൊണ്ട് തന്നെ ഈ അഭിമുഖത്തിന് ലഭിക്കുന്ന കമന്റുകൾ വളരെ രസകരമായതാണ്.

രതിപുഷ്പം എന്ന് തുടങ്ങുന്ന ഗാനം ഷൈൻ അഭിമുഖവേളയിൽ അഭിനയിച്ച് കാണിക്കുന്നുണ്ട്. ഷൈന്റെ ചില പരാമർശങ്ങളും ആരാധകരെ പൊട്ടിച്ചിരിപ്പിക്കുന്നു. ചെറുപ്പകാലം മുതൽ സിഗരറ്റിന്റെ മറ്റും പരസ്യം കണ്ടു വന്ന ഒരാൾ പിന്നെ സിഗരറ്റ് അല്ലാതെ ഓലമടൽ വലിക്കുമോ എന്നാണ് ഷൈൻ ചോദിക്കുന്നത്. ഫുട്ബോൾ പ്ലെയറായ അച്ഛന്റെ കഥാപാത്രത്തെക്കുറിച്ച് ആണ് ചിത്രത്തിൽ പറഞ്ഞിരിക്കുന്നത് എന്നും ഫുട്ബോൾ പ്ലേയർ ആയ അച്ഛന്റെ കളി കണ്ടിട്ടാണ് അമ്മ വിവാഹത്തിനു സമ്മതിച്ചത് എന്നും ഷൈൻ ചിരിയോടെ പറയുന്നു.

സ്വാഭാവിക അഭിനയം ആണ് ഷൈൻ ടോം ചാക്കോയുടെ ഏറ്റവും വലിയ പ്രത്യേകത. കുറുപ്പ് എന്ന ചിത്രത്തിലെ വില്ലൻ വേഷം ഒരിക്കലും പ്രേക്ഷകർ മറന്നു പോകില്ല. ഈ കഥാപാത്രം നടന്റെ കരിയറിൽ തന്നെ വലിയൊരു ബ്രേക്ക് സൃഷ്ടിച്ച കഥാപാത്രമായിരുന്നു. തല്ലുമാലയിലെ പോലീസുകാരനെയും ആരാധകർ മറക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button