KeralaCinemaMollywoodLatest NewsNewsEntertainment

ഇനി ആറാട്ടണ്ണന് ജയിലിലിരുന്ന് അറാടാം: സന്തോഷ് വർക്കിക്കെതിരെ കേസുമായി മുന്നോട്ടെന്ന് മോനിഷ മോഹൻ

ആറാട്ട് സന്തോഷ് വർക്കിക്കെതിരെ പരാതി നൽകി സംവിധായക മോനിഷ മോഹൻ മേനോൻ. സന്തോഷ് വർക്കിക്കെതിരെയുള്ള കേസുമായി താൻ മുന്നോട്ട് പോകുകയാണെന്നും താൻ ഇങ്ങനെ ചെയ്യുന്നത് സന്തോഷ് വർക്കി അപമാനിച്ച എല്ലാ സ്ത്രീകൾക്ക് വേണ്ടി കൂടിയാണെന്നും മോനിഷ വ്യക്തമാക്കുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ജോജി എന്ന ചിത്രത്തിൽ ബാബുരാജ് പറയുന്ന ഡയലോഗിന്റെ വീഡിയോ കൂടി മോനിഷ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.

മോനിഷയെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ താല്പര്യമുണ്ടെന്നും പറഞ്ഞ് സന്തോഷ് വർക്കി കഴിഞ്ഞ ദിവസം വീഡിയോ പങ്കുവെച്ചിരുന്നു. ഏതായാലും കേസ് നൽകിയതോടെ ഇനി അണ്ണന് ജയിലിലിരുന്ന് ആറാടാം എന്നാണ് ട്രോളർമാർ പരിഹസിക്കുന്നത്. പ്രതി പൂവൻകോഴി, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങളിൽ സംവിധായകൻ റോഷൻ ആൻഡ്രൂസിന്റെ അസിസ്റ്റൻറ് ഡയറക്ടർ ആയിരുന്നു മോനിഷ.

‘പ്രതി പൂവൻകോഴി കാണാൻ വേണ്ടി ഞാൻ ലുലുമാളിൽ ചെന്നപ്പോൾ സിനിമ കണ്ടിറങ്ങിയ സമയത്ത് കണ്ടതാണ് ഇവരെ. ഫസ്റ്റ് സൈറ്റിൽ തന്നെ എനിക്ക് മോനിഷ മോഹൻ മേനോനെ ഇഷ്ടപ്പെട്ടു. അവർക്കും എന്നെ ഇഷ്ടപ്പെട്ടതാണ്. വളരെ സന്തോഷത്തോടെ കൂടിയാണ് അവർ എൻറെ കൂടെ ഫോട്ടോ എടുത്തത്. എനിക്ക് പറ്റിയ അബദ്ധം എന്താണെന്നുവെച്ചാൽ അവരുടെ ഫോൺ നമ്പർ ചോദിക്കാൻ പറ്റിയില്ല. ഒരുപാട് കഷ്ടപ്പെട്ടു ഫോൺ നമ്പറിനു വേണ്ടി. പക്ഷേ ഇതുവരെയും കിട്ടിയില്ല. അവരിപ്പോൾ ആരുടെയെങ്കിലും കൂടെ കമ്മിറ്റെഡ്‌ ആണോ എന്നറിയില്ല. പക്ഷേ എനിക്ക് അവരെ ഭയങ്കര ഇഷ്ടമാണ്. എനിക്ക് നിത്യ മേനോനുടുള്ള ഇഷ്ടം കഴിഞ്ഞു. എനിക്ക് ഇവരെ ഭയങ്കര ഇഷ്ടമാണ്. എൻജിനീയറാണ്. സിനിമയോട് പാഷൻ ഉള്ള ആളാണ്. മോഹൻലാലിന്റെ വലിയ ഫാനാണ്. ഇൻസ്റ്റാഗ്രാമിൽ ഒരുപാട് ഫോട്ടോസ് കണ്ടു. ഈയിടെ ഒരു പടം ഡയറക്ട് ചെയ്തായിരുന്നു. ന്യൂ നോർമൽ എന്ന് പറഞ്ഞ ഒരു പടം. എനിക്ക് അവരെ ഇഷ്ടമാണ്. ഫസ്റ്റ് സൈറ്റിൽ തന്നെ എനിക്ക് വളരെ ഇഷ്ടപ്പെട്ടു’, സന്തോഷ് വർക്കി തന്റെ വീഡിയോയിൽ പറഞ്ഞത് ഇങ്ങനെയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button