Latest NewsNewsMobile PhoneTechnology

ബഡ്ജറ്റ് റേഞ്ചിൽ ഓപ്പോ എ17, ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

6.56 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് എൽസിഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

ബഡ്ജറ്റ് റേഞ്ചിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരവുമായി എത്തിയിരിക്കുകയാണ് പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഓപ്പോ. ഇത്തവണ ഓപ്പോ എ17 സ്മാർട്ട്ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ, വിവിധ ബാങ്കുകൾ നൽകുന്ന ഇൻസ്റ്റന്റ് കിഴിവുകളും ഈ സ്മാർട്ട്ഫോണുകൾക്ക് ലഭ്യമാണ്. ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക്ക് ബാങ്ക് എന്നിവയുടെ കാർഡുകൾ ഉപയോഗിച്ച് വാങ്ങുന്നവർക്ക് 1,500 രൂപയാണ് ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് നൽകുന്നത്. ഓപ്പോ എ17 സ്മാർട്ട്ഫോണുകളെ കുറിച്ചുള്ള കൂടുതൽ സവിശേഷതകൾ അറിയാം.

6.56 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് എൽസിഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 720×1612 പിക്സൽ റെസല്യൂഷൻ കാഴ്ചവയ്ക്കുന്നുണ്ട്. മീഡിയടെക് ഹീലിയോ ജി35 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. 60 ഹെർട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്.

Also Read: മുഖ്യമന്ത്രിയുടെ യൂറോപ്യൻ സന്ദർശനത്തിന് തുടക്കം: മുഖ്യമന്ത്രിയും നോർവെ ഫിഷറീസ് മന്ത്രിയുമായി ഇന്ന് ചർച്ച

4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള വേരിയന്റാണ് പുറത്തിറക്കിയിരിക്കുന്നത്. കൂടാതെ, മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് വർദ്ധിപ്പിക്കാനുള്ള ഓപ്ഷൻ ലഭ്യമാണ്. 5,000 എംഎഎച്ച് ബാറ്ററി ലൈഫ് കാഴ്ചവയ്ക്കുന്നുണ്ട്. പ്രധാനമായും മിഡ്നൈറ്റ് ബ്ലാക്ക്, സൺലൈറ്റ് ഓറഞ്ച് എന്നീ നിറങ്ങളിലാണ് വാങ്ങാൻ സാധിക്കുക. ഓപ്പോ എ17 സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില 12,499 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button