രാജ്യത്ത് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് യുപിഐ പ്ലാറ്റ്ഫോം മുഖാന്തരമുള്ള ഇടപാടുകൾക്ക് ഫീസ് ചുമത്തില്ല. 2,000 രൂപ വരെയുള്ള ഇടപാടുകളെയാണ് ഫീസിൽ നിന്നും ഒഴിവാക്കിയിരിക്കുന്നത്. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടുള്ളത്. അടുത്തിടെ റുപേ ക്രെഡിറ്റ് കാർഡും യുപിഐയും ബന്ധിപ്പിക്കുന്നതിനുള്ള അനുമതി റിസർവ് ബാങ്ക് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് പുതിയ മാറ്റങ്ങൾ.
ഫീസിടാക്കുന്നതിനു പുറമേ, യുപിഐ പ്ലാറ്റ്ഫോമിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് മെർച്ചന്റ് ഡിസ്കൗണ്ട് നിരക്കും ഈടാക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. 2,000 വരെയുള്ള ഇടപാടുകൾക്കാണ് ബാധകം. റുപേ ക്രെഡിറ്റ് കാർഡിന്റെയും യുപിഎയുടെയും സംയുക്തമായ സേവനം ഓൺലൈൻ വിൽപ്പന രംഗത്ത് വൻ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.
Also Read: കുളിക്കാനായി കുളത്തിലിറങ്ങിയ യുവതിക്ക് ദാരുണാന്ത്യം
നിലവിൽ, യൂണിയൻ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, കാനറ ബാങ്ക് എന്നിവയാണ് യുപിഐ പ്ലാറ്റ്ഫോമുകളിൽ പ്രവർത്തിക്കാൻ കഴിയുന്ന റുപേ ക്രെഡിറ്റ് കാർഡുകൾ അവതരിപ്പിച്ചത്. വെർച്വൽ പേയ്മെന്റ് അഡ്രസുമായി ക്രെഡിറ്റ് കാർഡുകളെ ബന്ധിപ്പിച്ചാണ് യുപിഐ സേവനം ലഭ്യമാക്കുന്നത്.
Post Your Comments