
തിരുവനന്തപുരം: റബര്‍ തോട്ടത്തില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം കൊല്ലാട് സ്വദേശി ജയിംസ് വര്‍ഗീസിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
പിരപ്പന്‍കോട് ഇന്‍റര്‍നാഷണല്‍ സ്വിമ്മിംഗ് പൂളിന് സമീപത്തെ റബര്‍ തോട്ടത്തില്‍ ആണ് മൃതശരീരം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെ വാഹനം വെമ്പായം വെഞ്ഞാറമൂട് എംസി റോഡിന് സമീപത്ത് കണ്ടെത്തിയിട്ടുണ്ട്.
Read Also : മുടി സംരക്ഷണത്തിലെ ചീപ്പിന്റെ പ്രാധാന്യമറിയാം
കഴിഞ്ഞ ദിവസം ജയിംസിന്‍റെ പിതാവ് മകനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് മൃതശരീരം ലഭിച്ചത്. ജോലി അന്വേഷിച്ചാണ് ഇയാള്‍ തിരുവനന്തപുരത്ത് എത്തിയതെന്നാണ് ലഭിക്കുന്ന വിവരം.
സംഭവത്തില്‍ വെഞ്ഞാറമൂട് പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments