വിനാഗിരി അടുക്കളയിലെ സ്ഥിരം സാന്നിധ്യമായിരിക്കും മിക്ക വീടുകളിലും. എന്നാൽ, അവയുടെ ചില ഗുണത്തെക്കുറിച്ച് പലർക്കും അറിയില്ല. വിനാഗിരി അച്ചാറിടാനും കറികള്‍ക്കും മാത്രമല്ല, വീട് വൃത്തിയാക്കാനും നല്ലതാണ്.
സിങ്ക് വൃത്തിയാക്കാന്‍: സിങ്കിന്‍റെ ഡ്രൈനേജ് വൃത്തിയാക്കാന്‍ അല്പം ചൂടുവെള്ളം സിങ്കിലൊഴിച്ചതിന് ശേഷം അര ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ സിങ്കിലിടുക. അല്പനേരത്തിനു ശേഷം വിനാഗിരി ചൂടുവെള്ളത്തില്‍ കലര്‍ത്തി ഒഴിച്ചാല്‍ മതി.
ജനല്‍ വൃത്തിയാക്കാന്‍ : വിനാഗിരി വെള്ളവും തുല്യ അളവിലെടുത്ത് ഒരു സ്പോഞ്ച് അതില്‍ മുക്കി ജനല്‍ തുടച്ചാല്‍ മതി
തറ തുടയ്ക്കാന്‍ : അര കപ്പ് വിനാഗിരി അര ബക്കറ്റ് വെള്ളത്തില്‍ കലര്‍ത്തി തറ തുടച്ചാല്‍ നിലം തിളങ്ങും.
ഓവന്‍ വൃത്തിയാക്കാന്‍ : കാല്‍ കപ്പ് വിനാഗിരി ഒരു കപ്പ് വെള്ളത്തില്‍ കലര്‍ത്തി മൈക്രോവേവില്‍ വച്ച് തിളപ്പിക്കുക. ചില്ലുകളില്‍ ആവി വന്നു തുടങ്ങുമ്പോള്‍ ഓഫാക്കി മൈക്രോവേവ് തുടച്ചെടുക്കാം
ചില്ലു ഗ്ലാസുകളും പാത്രങ്ങളും വെട്ടിത്തിളങ്ങാന്‍ : ഉപയോഗിക്കുന്ന ഡിറ്റര്‍ജന്‍റിനൊപ്പം അല്പം വിനാഗിരി കൂടി മിക്സ് ചെയ്ത് കഴുകിയാല്‍ മതി
ക്ലാവ് പിടിച്ച ചെമ്പ്, പിച്ചള പാത്രങ്ങള്‍ വൃത്തിയാക്കാന്‍ : ഒരു ടേബിള്‍ സ്പൂണ്‍ ഉപ്പും അര കപ്പ് വിനഗറും അല്പം മാവും ചേര്‍ത്ത് പേസ്റ്റ് പോലെയാക്കി പാത്രങ്ങളില്‍ പുരട്ടി പത്ത് മിനിറ്റ് വെക്കുക. ശേഷം വെള്ളത്തില്‍ നന്നായി കഴുകിയെടുത്ത് ഉണങ്ങിയ തുണി കൊണ്ട് തുടച്ചെടുക്കുക.
Read Also : ശ്രീനാഥ് ഭാസിയുടെ വിലക്ക് പിൻവലിച്ചിട്ടില്ല: വിശദീകരണവുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
ഷവര്‍ വൃത്തിയാക്കാന്‍ : ഒരു കപ്പ് വിനാഗിരി ഒരു പ്ലാസ്റ്റിക് കവറിലൊഴിച്ച് ഷവറില്‍ കെട്ടി വയ്ക്കുക. ഒരു ദിവസം മുഴുവന്‍ അങ്ങനെ വച്ചിരന്നതിന് ശേഷം കവര്‍ അഴിച്ചു മാറ്റിയാല്‍ മതി. ഷവറിനകത്തെ അഴുക്കും ചെളിയുമെല്ലാം പോയി ഷവര്‍ തിളങ്ങും.
ചവറ്റു കോട്ടയിലെ മണം കളയാന്‍ : ഒരു കഷ്ണം ബ്രെഡില്‍ അല്പം വിനഗര്‍ ഒഴിച്ച് കുപ്പയില്‍ വച്ചാല്‍ മതി. അടുത്ത ദിവസത്തേക്ക് ചീത്ത മണം കാണില്ല.
ഓള്‍ പര്‍പ്പസ് ക്ലീനര്‍ : അല്പം വിനാഗിരി വെള്ളവും ഡിഷ്വാഷിങ് ലിക്വിഡും കൂടി മിക്സ് ചെയ്ത് വച്ചാല്‍ വീട് മുഴുവന്‍ വൃത്തിയാക്കാനുള്ള സംഗതിയായി.
ഈച്ചകളെ കുടുക്കാന്‍ : ഒരു കപ്പില്‍ ആപ്പിള്‍ സിഡര്‍ വിനാഗിരി എടുത്ത് കപ്പ് ഒരു പ്ലാസ്റ്റിക് കവര്‍ കൊണ്ട് മൂടുക. കവറില്‍ ചെറിയ ദ്വാരങ്ങള്‍ കൊടുത്താല്‍ ഈച്ചകള്‍ കപ്പില്‍ വന്നു വീണോളും.
വസ്ത്രങ്ങളിലെ ചുളിവ് മാറ്റാന്‍ : ഒരല്പം വിനാഗിരി വെള്ളവുമായി മിക്സ് ചെയ്ത് ചുളിവുള്ള വസ്ത്രങ്ങളില്‍ സ്പ്രേ ചെയ്യുക. അഞ്ച് മിനിറ്റ് വച്ചിരുന്നാല്‍ ചുളിവുകള്‍ മാറും. ഇനി അയേണ്‍ ബോക്സിന്‍റെയൊന്നും ആവശ്യമില്ല.
ഫ്രിഡ്ജ് വൃത്തിയാക്കാന്‍ : വിനാഗിരിയും വെള്ളവും തുല്യ അളവിലെടുത്ത് അതില്‍ തുണി മുക്കി ഫ്രിഡ്ജ് തുടക്കുക. അതിനു ശേഷം ഉണങ്ങിയ തുണി കൊണ്ട് ഈര്‍പ്പം തുടച്ചു മാറ്റുക.
Post Your Comments