പല്ലിൽ ഇടയ്ക്കിടെ പുളിപ്പു പോലെ അനുഭവപ്പെടുന്നത് ചിലരിൽ സാധാരണ കണ്ടുവരാറുള്ള ഒരു പ്രശ്നമാണ്. ആയുർവേദത്തിൽ ദന്തരോഗങ്ങൾ സാധാരണയായി 17 തരം ആണ്. അതിൽ പല്ലു പുളിക്കൽ ശീതദന്തം എന്നാണ് അറിയപ്പെടുന്നത്. വാതം കോപിച്ച്, പല്ലുകൾക്കു ചൂട് തട്ടിയാല്‍ സുഖവും തണുപ്പടിച്ചാൽ അസഹ്യതയും ഉണ്ടാകുന്ന അവസ്ഥയാണിത്. സൂചി കുത്തുന്നതു പോലുളള വേദനയും ഒപ്പം വരാം.
പല്ലുകൾക്ക് പുളി, തണുപ്പ് എന്നിവ സഹിക്കാനാകാതെ വരുന്നു. പല്ലു പുളിപ്പിന് ആയുർവേദം നിരവധി ചികിത്സകൾ നിർദ്ദേശിക്കുന്നുണ്ട്. ചൂടുവെളളം കൊണ്ട് പല്ല് വിയർപ്പിക്കുക. പല്ലിന്റെ ചുവടുഭാഗം കൈകൊണ്ടു നന്നായി തിരുമ്മിയശേഷം നല്ലെണ്ണ ചൂടാക്കി (ചെറിയ ചൂടു മതി) തിരി മുക്കി ആ തിരിയിൽ നിന്നു വീഴുന്ന എണ്ണ പല്ലിന്റെ മോണയിൽ വീഴ്ത്തുക.
Read Also : കനത്ത ഹിമപാതം: പത്ത് മരണം സ്ഥിരീകരിച്ചു
നല്ലെണ്ണ ചെറുതായി ചൂടാക്കി വായിൽ കവിൾ കൊണ്ടു തുപ്പുക. ഞാവൽ പൂവ്, ഞാവൽ കുരുന്ന്, മാതളത്തോട്, ത്രിഫലത്തോട്, ചുക്ക്, ഇന്തുപ്പ്, മുത്തങ്ങ ഇത്രയും മരുന്നുകൾ നന്നായി പൊടിച്ച് തേനും നെയ്യും ചേർത്ത് പല്ലിന്റെ മോണയിൽ പുരട്ടുക. 20 മിനിട്ടു കഴിയുമ്പോൾ ചെറു ചൂടുവെള്ളം വായിലൊഴിച്ച് കവിൾ കൊള്ളുക. ശേഷം തുപ്പിക്കളയുക. നാല്‍പാമരത്തൊലി നന്നായി പൊടിച്ച് കഷായമാക്കി വായിൽ കവിൾ കൊള്ളുന്നതും പല്ല് പുളിപ്പ് മാറാൻ നല്ലതാണ്.
Post Your Comments