പുത്തനുടുപ്പുകള്‍ ആദ്യമായി അലക്കുമ്പോള്‍. ഉപ്പുവെള്ളത്തില്‍ കുതിര്‍ത്തിയിട്ട ശേഷം അലക്കുക. എന്നാല്‍ കളര്‍ ഇളകി പോവുകയില്ല. വസ്ത്രത്തിലുള്ള നിറങ്ങളെയും കറകളെയും ഇളകിപ്പോകാനനുവദിക്കാതെ പിടിച്ചു നിര്‍ത്താനുള്ള കഴിവ് ഉപ്പിനുണ്ട്. ഇതുപോലെ ശരീരത്തിനകത്തെ മാലിന്യങ്ങളെല്ലാം പുറത്തുപോകാന്‍ ഉപ്പ് അനുവദിക്കില്ല. കൂടാതെ, കടുപ്പമേറിയ ചെങ്കല്‍പാറകളെപ്പോലും ഉപ്പ് ദ്രവിപ്പിക്കും.
ഉപ്പ് ശരീരത്തിന് ആവശ്യമേയില്ല. കഴിക്കുന്ന ഉപ്പത്രയും ശരീരം പുറംതള്ളുകയാണ്. വിയര്‍പ്പിലൂടെയാണിത് കൂടുതലായി സാധിക്കുന്നത്. വിയര്പ്പിന് ഉപ്പുരസം അനുഭവപ്പെടുന്നത് ഉപ്പ് രോമകൂപങ്ങള്‍ വഴി വിയര്‍പ്പിലൂടെ പുറംതള്ളപ്പെടുന്നതു കൊണ്ടാണ്. വിയര്‍പ്പ് ഉണങ്ങിയാല്‍ ചര്‍മത്തില്‍ ഉപ്പ് തരികള്‍ കാണാം.
ശരീരത്തിന് ആവശ്യമുണ്ടായിരുന്നുവെങ്കില്‍ ഉപ്പ് ഇങ്ങനെ പുറംതള്ളപ്പെടുമായിരുന്നോ? ഇതിനു പുറമെ മൂത്രംവഴിയും ഉപ്പ് നീക്കം ചെയ്യപ്പെടുന്നു. അതുകൊണ്ടാണ് മൂത്രത്തിന് ഉപ്പുരസം. ഒരാളുടെ ശരീരത്തില്‍ ഉപ്പിന്റെ അംശം കൂടുന്നതിനും കുറയുന്നതിനും അനുസരിച്ച് വിയര്‍പ്പിന്റെയും മൂത്രത്തിന്റെയും ഉപ്പുരസത്തിന് ആനുപാതികമായ വ്യതിയാനം അനുഭവപ്പെടുന്നു.
Read Also : വിലക്കിഴിവിൽ സാംസംഗ് ഗാലക്സി എഫ്23 5ജി വാങ്ങാൻ അവസരം, കൂടുതൽ വിവരങ്ങൾ അറിയാം
വസ്ത്രങ്ങളില്‍ എന്താണ് ഉപ്പ് ചെയ്യുന്നതെന്ന് നാം കണ്ടുവല്ലോ. വസ്ത്രങ്ങളിലെ നിറങ്ങളെ ഇളകിപ്പോകാന്‍ അത് അനുവദിക്കുന്നില്ല. അതേ സ്വഭാവം ശരീരത്തിലും കാണിക്കും. അതായത് ശരീരത്തില്‍ അള്ളിപ്പിടിച്ചുനില്ക്കുന്ന വിഷ മാലിന്യങ്ങളും കറകളും ശരീരത്തില്‍ നിന്ന് നീക്കം ചെയ്യപ്പെടാന്‍ ഉപ്പ് അനുവദിക്കില്ല. ഉപ്പ് ശരീരത്തില്‍ നിലനില്ക്കുവോളം മാലിന്യങ്ങളും അവിടെ കെട്ടിക്കിടക്കും. ഉപ്പ് കഴിച്ചുകൊണ്ടിരിക്കെ രോഗം സുഖപ്പെടാന്‍ പ്രയാസമായിരിക്കുമെന്ന് ചുരുക്കം. അതിനാല്‍, ഉപ്പിന്റെ ഉപയോഗം നിയന്ത്രിച്ച ശേഷമേ ഏതു മരുന്നും ചികിത്സയും ഫലപ്പെടുകയും ഉള്ളൂ. ഉപ്പോ ഉപ്പിനേക്കാള്‍ കടുപ്പമുള്ള മരുന്നോ കഴിച്ചാല്‍ രോഗം ഭേദപ്പെടുയല്ല രൂക്ഷമാവുകയാണ് ചെയ്യുക.
പാമ്പ്, നീര്‍ക്കോലി, തേള് തുടങ്ങിയ ജന്തുക്കള്‍ കടിച്ചാല്‍ ഉപ്പ് ചേര്‍ക്കാത്ത ഭക്ഷണം കഴിക്കാന്‍ നിര്‍ദേശിക്കപ്പെടുന്നതിന്റെ പിന്നിലെ രഹസ്യം ഇതു തന്നെയാണ്. വിഷം വേഗത്തില്‍ ഇറങ്ങണമെങ്കില്‍ ഉപ്പ് ശരീരത്തില്‍ ചെല്ലാതിരിക്കണം. ഉപ്പ് ശരീരത്തിലേക്ക് പ്രവേശിച്ചു കൊണ്ടിരുന്നാല്‍ അകത്തു പ്രവേശിച്ച വിഷം പുറംതള്ളപ്പെടാന്‍ പ്രയാസമായിരിക്കും.
ഉപ്പ് ശരീരത്തെ ഇനിയും വല്ലാതെ ദ്രോഹിക്കുന്നുണ്ട്. മറ്റൊരു ഉദാഹരണത്തിലൂടെ ഇത് വിശദീകരിക്കാം. പല ചരക്ക് കടകളുടെ വരാന്തയില്‍ ഉപ്പ് സൂക്ഷിച്ചുവെക്കുന്ന ഒരു മരപ്പത്തായം പരിചിതമാണല്ലോ. ഇത് നില്‍ക്കുന്നിടത്ത് സിമന്റ് തറയും കല്ലും ദ്രവിച്ചുപോകുന്നു. പാറകള്‍ ദ്രവിച്ച് മണ്ണായിത്തീരാന്‍ വേണ്ടി തെങ്ങിന് തടങ്ങളിലും മറ്റും ഉപ്പ് വിതറാറുണ്ട്. ഈ അനുഭവങ്ങളെല്ലാം മനുഷ്യന്റെ കണ്ണു തുറപ്പിക്കേണ്ടതാണ്. ഉപ്പ് തീറ്റ വഴി ശരീരവും എളുപ്പത്തില്‍ ദ്രവിക്കുന്നു.
ഒഴിച്ചുകൂടാന്‍ പറ്റാത്ത സന്ദര്‍ഭങ്ങളില്‍ വളരെ മിതമായ തോതില്‍ അത്യാവശ്യത്തിന് അല്പം ഉപ്പ് കറികളിലോ മറ്റോ ചേര്‍ക്കാമെന്നല്ലാതെ, പച്ചക്ക് തിന്നാവുന്ന ചച്ചക്കറികളിലും പഴങ്ങളില്‍ പോലും ഉപ്പ് ചേര്‍ത്ത് കഴിക്കുന്നതും നാരങ്ങാ വെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് കഴിക്കുന്നതും ശരിയല്ല.
Post Your Comments