NewsLife StyleHealth & Fitness

വയറിന്റെ ആരോഗ്യം ഉറപ്പുവരുത്താൻ ഈ ഭക്ഷണ ശീലങ്ങൾ ശ്രദ്ധിക്കൂ

നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഡയറ്റിൽ ഉൾപ്പെടുത്തണം

ആരോഗ്യ സംരക്ഷണത്തിൽ ദഹനപ്രക്രിയയ്ക്ക് വളരെ വലിയ പങ്കുണ്ട്. അതിനാൽ, വയറിന്റെ ആരോഗ്യം നിലനിർത്തേണ്ടത് അനിവാര്യമാണ്. വയർ ആരോഗ്യത്തോടെ ഇരിക്കാൻ ഭക്ഷണ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തണം. അവ എന്തൊക്കെയെന്ന് അറിയാം.

നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഡയറ്റിൽ ഉൾപ്പെടുത്തണം. ഇവ ഭക്ഷണത്തെ എളുപ്പത്തിൽ ദഹിപ്പിക്കാൻ സഹായിക്കും. അസിഡിറ്റിക്ക് പരിഹാരം കാണാനും നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ വളരെ നല്ലതാണ്. നാരുകൾ അന്നജമാണെങ്കിലും, മറ്റ് അന്നജങ്ങളെ പോലെ ഇത് ഗ്ലൂക്കോസായി മാറുന്നില്ല. അതിനാൽ, നാരുകൾ അടങ്ങിയ ഭക്ഷണം പ്രമേഹ രോഗികൾക്കും കഴിക്കാവുന്നതാണ്.

Also Read: OnePlus Nord Smart Watch: ഇന്ത്യൻ വിപണിയിൽ ഒക്ടോബർ 4 മുതൽ എത്തും

ദഹനപ്രക്രിയയിൽ പ്രത്യേക പങ്കുവഹിക്കുന്ന ഒന്നാണ് വെള്ളം. ശരീരത്തിന് ആവശ്യമായ അളവിൽ വെള്ളം കുടിച്ചില്ലെങ്കിൽ, ആരോഗ്യത്തെ മോശമായി ബാധിക്കാൻ സാധ്യതയുണ്ട്. അതിനാൽ, ദിവസവും എട്ട് ഗ്ലാസ് വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്.

അമിത അളവിൽ കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് പരമാവധി ഒഴിവാക്കണം. കൊഴുപ്പ് ദഹനപ്രക്രിയയെ മന്ദഗതിയിൽ ആക്കുകയും, ഇത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാനും സാധ്യത കൂടുതലാണ്.

shortlink

Post Your Comments


Back to top button