KannurNattuvarthaLatest NewsKeralaNews

ചാല മാര്‍ക്കറ്റില്‍ പാല്‍ലോറി പത്തോളം കടകള്‍ ഇടിച്ചു തകര്‍ത്തു: നാല് വൈദ്യുതത്തൂൺ ഇടിച്ചിട്ടു

കണ്ണൂര്‍-കൂത്തുപറമ്പ് റോഡിലെ ചാല മാര്‍ക്കറ്റിൽ തിങ്കളാഴ്ച പുലര്‍ച്ചെ 1.30-നാണ് സംഭവം

ചാല: ചാല മാര്‍ക്കറ്റില്‍ പാല്‍ലോറി പത്തോളം കടകള്‍ ഇടിച്ചു തകര്‍ത്തു. നാല് വൈദ്യുത ത്തൂണും ഇടിച്ചിട്ടു.

കണ്ണൂര്‍-കൂത്തുപറമ്പ് റോഡിലെ ചാല മാര്‍ക്കറ്റിൽ തിങ്കളാഴ്ച പുലര്‍ച്ചെ 1.30-നാണ് സംഭവം. കോഴിക്കോട് നിന്ന് പാലുമായി വന്ന വണ്ടി പന്നോന്നേരിയില്‍ പാല്‍ വിതരണം ചെയ്ത് മടങ്ങവെയായിരുന്നു അപകടം നടന്നത്. ഫാന്‍സികട, ബേക്കറി ഉള്‍പ്പെടെയാണ് തകര്‍ത്തത്.

Read Also : തൊഴുത്തില്‍ കെട്ടിയ അഞ്ച് കറവപശുക്കളെ കടുവ ആക്രമിച്ച്‌ കൊന്നു : റോഡ് ഉപരോധിച്ച് നാട്ടുകാര്‍

വൈദ്യുതി പോസ്റ്റ് തകര്‍ന്ന ഉടന്‍ പരിസരവാസികള്‍ ലൈന്‍മാനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന്, വൈദ്യുതി ഓഫാക്കി. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായി ഐമാക്സ് ഫാന്‍സി ഉടമ ഷംസീര്‍ പറഞ്ഞു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന.

സംഭവം അറിഞ്ഞ് എടക്കാട് എത്തിയ പൊലീസ് ഗതാഗതം നിയന്ത്രിച്ചു. പുലര്‍ച്ചെ ആയതിനാല്‍ ആരും പരിസരത്ത് ഇല്ലാത്തത് വന്‍ ദുരന്തം ആണ് ഒഴിവാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button