ഡൽഹി: ഗുജറാത്തിൽ വീണ്ടും ബിജെപി അധികാരത്തിലേറുമെന്ന് സർവ്വേ ഫലം. 182 അംഗ നിയമസഭയിൽ 135–143 സീറ്റ് നേടുമെന്ന് എബിപി ന്യൂസ്–സി വോട്ടർ പുറത്തുവിട്ട സർവ്വേ ഫലത്തിൽ പറയുന്നു. 36–44 സീറ്റുകൾ കോൺഗ്രസ് നേടുമെന്നും ആം ആദ്മി പാർട്ടി രണ്ട് സീറ്റ് നേടുമെന്നും സർവ്വേയിൽ വ്യക്തമാക്കുന്നു.
ബിജെപിക്കും കോൺഗ്രസിനും വോട്ട് വിഹിതം കുറയുമെന്നും ആം ആദ്മി പാർട്ടി വോട്ടുവിഹിതം വർധിപ്പിക്കുമെന്നുമാണ് സർവ്വേ ഫലം നൽകുന്ന സൂചന. ഈ വർഷം അവസാനമാണ് ഗുജറാത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്.
46.8% വോട്ടുകളായിരിക്കും ബിജെപി നേടുക. 2017ൽ 49.1 ശതമാനമായിരുന്നു ബിജെപിയുടെ വോട്ട് വിഹിതം. കോൺഗ്രസിന് 32.3 ശതമാനമായിരിക്കും വോട്ട് വിഹിതം. 2017ൽ 44.4 ശതമാനമായിരുന്നു. തുടർച്ചയായി ഏഴാം തവണയും ബിജെപി തന്നെയായിരിക്കും അധികാരത്തിലേറുക.
ട്രെയിനിന്റെ തൽസമയ സ്റ്റാറ്റസും പിഎൻആറും അറിയാം, ചാറ്റ്ബോട്ട് സേവനവുമായി ഐആർസിടിസി
ഹിമാചൽ പ്രദേശിലും ബിജെപി തന്നെ അധികാരത്തിലെത്തുമെന്ന് സർവ്വേയിൽ പറയുന്നു. 37 – 48 സീറ്റുകൾ വരെ ബിജെപിക്ക് ലഭിക്കുമെന്നും കോൺഗ്രസിന് 21 – 29 സീറ്റുകൾ വരെ ലഭിക്കുമെന്നും സർവ്വേയിൽ പ്രവചിക്കുന്നു. ആം ആദ്മി പാർട്ടിയ്ക്ക് 1 സീറ്റ് മാത്രമെ ലഭിക്കാൻ സാധ്യതയുള്ളുവെന്നും സർവ്വേയിൽ പറയുന്നു.
അതേസമയം, അധികാരത്തിലെത്തുമെങ്കിലും ബിജെപിക്ക് വോട്ട് വിഹിതം കുറയുമെന്ന് സർവ്വേയിൽ പറയുന്നു. 48.8 ശതമാനത്തിൽ നിന്ന് 45.2 ശതമാനത്തിലേക്ക് വോട്ട് വിഹിതം കുറയും. കോൺഗ്രസിന് 41.7 ശതമാനത്തിൽ നിന്ന് 33.9 ശതമാനത്തിലേക്ക് വോട്ട് വിഹിതം കുറയും.
Post Your Comments