ഇന്ത്യൻ ഓഹരികളിൽ നിന്ന് വീണ്ടും ഉൾവലിഞ്ഞ് വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ. രണ്ടുമാസത്തെ ഇടവേളക്കുശേഷമാണ് നിക്ഷേപകരുടെ എണ്ണത്തിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തിയത്. ജൂലൈയിലും, ഓഗസ്റ്റിലും കോടികളുടെ നിക്ഷേപം നടത്തിയെങ്കിലും, സെപ്തംബറിൽ ഇന്ത്യൻ ഓഹരികളിൽ നിന്നും പിൻവലിയുകയായിരുന്നു. കണക്കുകൾ പ്രകാരം, സെപ്തംബറിൽ 7,624 കോടി രൂപയാണ് പിൻവലിച്ചത്. ജൂലൈയിൽ 5,000 കോടിയുടെയും ഓഗസ്റ്റിൽ 51,200 കോടിയുടെയും വൻ നിക്ഷേപം നടത്തിയതിനുശേഷമാണ് സെപ്തംബറിലെ പിന്മാറ്റം.
അമേരിക്കൻ കേന്ദ്ര ബാങ്ക് ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്കുകൾ വർദ്ധിപ്പിച്ചതോടെയാണ് ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിൽ നിന്നും വിദേശ നിക്ഷേപർ വൻ തോതിൽ നിക്ഷേപം പിൻവലിച്ചത്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഫെഡറൽ റിസർവ് പലിശ നിരക്ക് കൂട്ടിയത്. ഇത് മറ്റ് കറൻസുകളിൽ നിന്നും ഡോളറിന്റെ മൂല്യം കുതിച്ചുയരാൻ കാരണമായി. ഈ മുന്നേറ്റമാണ് വിദേശ നിക്ഷേപകരെ മറ്റ് വിപണികളിലേക്ക് ആകർഷിച്ചത്.
Also Read: യുപിഐ ഇടപാടിൽ റെക്കോർഡ് വർദ്ധന: സെപ്തംബറിലെ കണക്കുകൾ പുറത്ത്
ജൂലൈയ്ക്ക് മുൻപ് തുടർച്ചയായ 9 മാസങ്ങളിൽ വിദേശ പോർട്ട്ഫോളിയോ നിക്ഷേപം മികച്ച പ്രകടനം കാഴ്ചവച്ചിരുന്നില്ല. ഇക്കാലയളവിൽ ഏകദേശം 2.50 ലക്ഷം കോടി രൂപയോളമാണ് പിൻവലിച്ചത്.
Post Your Comments