KollamLatest NewsNattuvarthaNews

ക​ൺ​സെ​ഷ​നെ ചൊ​ല്ലി​ തർക്കം : സ്വ​കാ​ര്യ ബസി​ലെ ക​ണ്ട​ക്ട​റെ കൈ​യേ​റ്റം ചെ​യ്ത പ്ര​തി​ക​ൾ അറസ്റ്റിൽ

തൃ​പ്പ​ല​ഴി​കം പു​ത്ത​ൻ​വി​ള വീ​ട്ടി​ൽ മെ​ൽ​വി​ൻ തോ​മ​സ് (23), തൃ​പ്പ​ല​ഴി​കം പു​ത്ത​ൻ​വി​ള വീ​ട്ടി​ൽ വീ​ട്ടി​ൽ വാ​വ​ച്ച​ൻ തോ​മ​സ് (52), തൃ​പ്പ​ല​ഴി​കം പു​ത്ത​ൻ​വി​ള വീ​ട്ടി​ൽ സ​ജി ഭ​വ​ന​ത്തി​ൽ സ​ജി മോ​ൻ (45) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്

കൊ​ട്ടാ​ര​ക്ക​ര: ക​ൺ​സെ​ഷ​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തെ​ തു​ട​ർ​ന്ന്, കൊ​ല്ലം-ച​ണ്ണ​പ്പേ​ട്ട റൂ​ട്ടി​ലോ​ടു​ന്ന സ്വ​കാ​ര്യ ബസി​ലെ ക​ണ്ട​ക്ട​റെ കൈ​യേ​റ്റം ചെ​യ്ത കേ​സി​ലെ പ്ര​തി​ക​ളായ മൂന്നു പേർ അറസ്റ്റിൽ. തൃ​പ്പ​ല​ഴി​കം പു​ത്ത​ൻ​വി​ള വീ​ട്ടി​ൽ മെ​ൽ​വി​ൻ തോ​മ​സ് (23), തൃ​പ്പ​ല​ഴി​കം പു​ത്ത​ൻ​വി​ള വീ​ട്ടി​ൽ വീ​ട്ടി​ൽ വാ​വ​ച്ച​ൻ തോ​മ​സ് (52), തൃ​പ്പ​ല​ഴി​കം പു​ത്ത​ൻ​വി​ള വീ​ട്ടി​ൽ സ​ജി ഭ​വ​ന​ത്തി​ൽ സ​ജി മോ​ൻ (45) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. എ​ഴു​കോ​ൺ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

സ്വ​കാ​ര്യ ബ​സി​ലെ ക​ണ്ട​ക്ട​റാ​യ അ​നി​ൽ​കു​മാ​റി​നെ​യാ​ണ് പ്ര​തി​ക​ൾ ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ച്ച​ത്. ബ​സി​ൽ യാ​ത്ര ചെ​യ്ത സ​ജി​മോന്‍റെ മ​ക​നോ​ട് ക​ണ്ട​ക്ട​ർ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന് ആ​രോ​പി​ച്ചാ​ണ് പ്ര​തി​ക​ൾ ഇ​യാ​ളെ മ​ർ​ദ്ദി​ച്ച​ത്.

Read Also : നവരാത്രി ആഘോഷം: ചോറ്റാനിക്കര പവിഴമല്ലിത്തറ മേളം ഇന്ന്, മേളപ്രമാണിയായി ജയറാം

എ​ഴു​കോ​ൺ ഐ​എ​സ്​എ​ച്ച്.​ഒ റ്റി.​എ​സ്. ശി​വ​പ്ര​കാ​ശ്, എ​സ്.​ഐ അ​നീ​സ്, എ​സ്.​ഐ വി.​വി സു​രേ​ഷ്, എ.​എ​സ്.​ഐ ഷി​ബു, എ​സ്.​സി.​പി.​ഒ ഗി​രീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button