KeralaLatest NewsNews

ഇരട്ടക്കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിലിറങ്ങി മുങ്ങി: പ്രതി കാൽനൂറ്റാണ്ടിനു ശേഷം പിടിയില്‍ 

 

കട്ടപ്പന: തമിഴ്‌നാട്ടിൽ ഇരട്ടക്കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിലിറങ്ങി മുങ്ങിയ പ്രതി പിടിയില്‍. കാൽനൂറ്റാണ്ടിനു ശേഷം വണ്ടൻമേട് മാലിയിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. തമിഴ്‌നാട് ഉസലംപെട്ടി എരുമപ്പെട്ടി വെള്ളച്ചാമിയെ(73) ആണ് കട്ടപ്പന ഡി.വൈ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

1984ൽ ആയിരുന്നു മാതൃസഹോദര പുത്രിയെ സ്‌നേഹിച്ച് വിവാഹം ചെയ്തതിന്റെയും സ്വത്ത് തർക്കത്തിന്റെയും പേരിൽ, ബന്ധുക്കളായ 2 യുവാക്കളെ വരശനാട് കടമലക്കുണ്ടിൽ വച്ച് വെള്ളച്ചാമിയുടെ നേതൃത്വത്തിലുള്ളവർ കുത്തിയും വെട്ടിയും കൊലപ്പെടുത്തിയത്. 13 പേർ ഉൾപ്പെട്ട കേസിലെ മുഖ്യപ്രതിയായ വെള്ളച്ചാമിയെ 1992ൽ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. മധുര സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചു വരുന്നതിനിടെ 1997ൽ ഇയാൾ പരോളിൽ പുറത്തിറങ്ങി മുങ്ങി.

തമിഴ്‌നാട്ടിലെ വിവിധ കേന്ദ്രങ്ങളിൽ ഒളിവിൽക്കഴിഞ്ഞ പ്രതിയെ കണ്ടെത്താൻ പോലീസിന് സാധിച്ചില്ല. അതിർത്തി മേഖലയായതിനാൽ കട്ടപ്പന ഡി.വൈ.എസ്.പിക്കും തമിഴ്‌നാട് പോലീസ് പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറിയിരുന്നു. കട്ടപ്പന ഡി.വൈ.എസ്.പി വി.എ നിഷാദ്‌മോന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിൽ ഇയാൾ വണ്ടൻമേട് മേഖലയിൽ ഉണ്ടെന്നു സൂചന ലഭിച്ചു. മാലി ഇഞ്ചപ്പടപ്പിലെ ഏലക്കാട്ടിൽ ഒന്നര വർഷമായി  തൊഴിലാളിയായി ഒളിവിൽ കഴിയുകയായിരുന്ന ഇയാള്‍

മൊബൈൽ റേഞ്ച് പോലും ഇല്ലാത്ത മേഖലയിലായിരുന്നു താമസം.

എസ്‌.ഐ സജിമോൻ ജോസഫ്, എസ്.സി. പി.ഒ ടോണി ജോൺ, സി.പി.ഒ വി.കെ അനീഷ് എന്നിവർ ചേർന്ന് പ്രതിയെ തമിഴ്‌നാട് പോലീസിന് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button