KeralaLatest NewsNews

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ കനത്ത മഴ. കോഴിക്കോട്ടെ ഉറുമി പുഴയിൽ അപ്രതീക്ഷിതമായി ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി. മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറന്നു. കയ്പമംഗലം വഞ്ചിപ്പുര ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങിയ രണ്ട് പേരെ കാണാതായി. ബീഹാർ ചപ്ര ബനിയപ്പൂർ സ്വദേശികളായ മുഹമ്മദ് സായിദ് (16), മുഹമ്മദ് മുംതാജ് (23) എന്നിവരെയാണ് കാണാതായത്.

Read Also: അമ്മയേയും സഹോദരനേയും മുറിയില്‍ പൂട്ടിയിട്ടു, 16കാരിയെ മണിക്കൂറുകളോളം ബലാത്സംഗം ചെയ്ത് യുവാവ്

അതേസമയം, അടുത്ത ദിവസങ്ങളിൽ കേരളത്തിൽ മഴ വീണ്ടും കനത്തേക്കുമെന്ന സൂചനകളാണ് കാലാവസ്ഥ കേന്ദ്രം നൽകുന്നത്. ഇന്ന് മുതൽ ഒക്ടോബർ അഞ്ചാം തിയതി വരെ കേരളത്തിലെ എല്ലാ ജില്ലകളിലും ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ഇടിയോടു കൂടിയ മഴക്കും സാധ്യതയുണ്ട്. മലയോര മേഖലയിൽ കൂടുതൽ മഴ സാധ്യതയെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Read Also: നിര്‍ബന്ധിത ഹിജാബിനെതിരായി വോട്ട് ചെയ്തത് 72 ശതമാനത്തിലേറെ പേര്‍, ഇറാന്‍ ഭരണകൂടത്തിന് തിരിച്ചടി

shortlink

Related Articles

Post Your Comments

Related Articles


Back to top button