Latest NewsNewsIndia

എല്‍പിജി സിലിണ്ടറിന്റെ വില കുറച്ചു

ന്യൂഡല്‍ഹി: വാണിജ്യാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോ സിലിണ്ടറിന് 33.50 രൂപയാണ് കുറച്ചത്. പുതിയ വിജ്ഞാപനമനുസരിച്ച്, 19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലിണ്ടറിന് ഡല്‍ഹിയില്‍ 1,885 രൂപയാകും. ചെന്നൈ, കൊല്‍ക്കത്ത, മുംബൈ എന്നീ മൂന്ന് പ്രധാന നഗരങ്ങളിലും വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില കുറഞ്ഞു.

Read Also : ‘കുഴിമന്തി’ നിരോധന പോസ്റ്റിനെ പിന്തുണച്ച് കമന്റ്: വിവാദമായപ്പോൾ കമന്റ് മുക്കി, ശാരദക്കുട്ടിയുടെ ന്യായീകരണമിങ്ങനെ

കൊല്‍ക്കത്തയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 2,095.50 രൂപയില്‍ നിന്ന് 1,995.50 രൂപയായി കുറഞ്ഞു. മുംബൈയില്‍ 1,936.50 രൂപ ഉണ്ടായിരുന്ന വാണിജ്യ സിലിണ്ടറിന് 1,844 രൂപയായി. ചെന്നൈയില്‍ 2,141 രൂപയായിരുന്ന സിലിണ്ടറിന് പുതുക്കിയ വില അനുസരിച്ച് 2,045 രൂപയായി.

വാണിജ്യ ഗ്യാസ് സിലിണ്ടറിന്റെ വില ഇക്കഴിഞ്ഞ മെയ് 19ന് 2,354 രൂപയില്‍ നിന്ന് ജൂണ്‍ 1 ന് 2,219 രൂപയായി കുറഞ്ഞിരുന്നു. ഒരു മാസത്തിന് ശേഷം, ജൂലൈയില്‍ സിലിണ്ടറിന് 98 രൂപ കുറഞ്ഞ് 2,021 രൂപയായി. ജൂലൈ 6ന്, സിലിണ്ടറിന് എണ്ണക്കമ്പനികള്‍ വീണ്ടും വില കുറച്ചു. ഇതോടെ ഓഗസ്റ്റ് വരെ 1976.50 രൂപയായിരുന്നു സിലിണ്ടറിന്റെ വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button