KeralaLatest NewsNews

ഇമ്മ്യൂണോഗ്ലോബുലിൻ ഗുണനിലവാരം ഉള്ളതെന്ന് കസോളിയിലെ കേന്ദ്ര ഡ്രഗ്‌സ് ലാബ്: വാക്‌സിന്റെ പ്രവർത്തന ഫലം ഉടൻ ലഭ്യമാകും

തിരുവനന്തപുരം:  സംസ്ഥാനത്ത് നിന്നും പരിശോധനയ്‌ക്ക് അയച്ച ഇമ്മ്യൂണോഗ്ലോബുലിൻ ഗുണനിലവാരം ഉള്ളതെന്ന് കസോളിയിലെ കേന്ദ്ര ഡ്രഗ്‌സ് ലാബ്. പരിശോധനയിൽ ഇവ സ്റ്റാൻഡേർഡ് ക്വാളിറ്റി ആണെന്ന് സർട്ടിഫൈ ചെയ്തു. വാക്‌സിന്റെ പ്രവർത്തന ഫലവും ഉടൻ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്.

നിലവിൽ കേന്ദ്ര ഡ്രഗ്‌സ് ലബോറട്ടറിൽ നിന്ന് ഗുണനിലവാര സർട്ടിഫിക്കറ്റ് ലഭിച്ച വാക്‌സിനും സെറവുമാണ് തെരുവുനായകളിൽ നിന്ന് കടിയേറ്റ് ആശുപത്രികളിൽ എത്തിയവർക്കും മരണമടഞ്ഞ അഞ്ച് പേർക്കും നൽകിയത്. വാക്‌സിൻ നൽകിയിട്ടും പേവിഷബാധ മരണം സംഭവിച്ചത് സംബന്ധിച്ച് പൊതുജനങ്ങളിൽ ആശങ്ക പരിഹരിക്കാൻ കൂടിയാണ് രണ്ട് ബാച്ച് നമ്പരിലുള്ള ഇമ്മ്യൂണോഗ്ലോബുലിൻ പരിശോധനയ്‌ക്കായി കസോളിയിലെ കേന്ദ്ര ഡ്രഗ്‌സ് ലബോറട്ടറിയിൽ നേരിട്ടയച്ചത്.

വാക്‌സിന്റെ ഗുണനിലവാരം വീണ്ടും പരിശോധിക്കണം എന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോർജ് കേന്ദ്ര ആരോഗ്യ വകുപ്പിന് കത്തയച്ചതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ഗുണനിലവാര പരിശോധന നടത്തിയത്.

shortlink

Post Your Comments


Back to top button