അടൽ പെൻഷൻ യോജനയുമായി ബന്ധപ്പെട്ട് പുതിയ അറിയിപ്പുമായി കേന്ദ്ര ധനമന്ത്രാലയം. റിപ്പോർട്ടുകൾ പ്രകാരം, അടൽ പെൻഷൻ യോജനയിൽ ഇനി മുതൽ നികുതിദായകർക്ക് അംഗമാകാൻ സാധിക്കില്ല. ഇതുമായി ബന്ധപ്പെട്ട പുതിയ നിയമം ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിലായി. സാമ്പത്തികമായി ദുർബലരായ ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് 2015 ൽ കേന്ദ്ര സർക്കാർ അടൽ പെൻഷൻ യോജനയ്ക്ക് രൂപം നൽകിയത്.
18 വയസിനും 40 വയസിനും ഇടയിൽ പ്രായമുള്ള ഇന്ത്യൻ പൗരന്മാർക്ക് ഈ പദ്ധതിയുടെ ഭാഗമാകാൻ സാധിക്കും. 60 വയസ് കഴിഞ്ഞാലാണ് പെൻഷൻ തുക അക്കൗണ്ടുകളിൽ എത്തുക. എന്നാൽ, ഈ വ്യവസ്ഥയിൽ പുതിയ മാറ്റങ്ങളാണ് കേന്ദ്രം ഉൾപ്പെടുത്തിയിരിക്കുന്നത്. ആദായ നികുതി അടയ്ക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് ഇനി മുതൽ അടൽ പെൻഷൻ യോജനയിൽ ചേരാൻ സാധിക്കില്ല. അതേസമയം, നിലവിലെ അംഗങ്ങളോട് അക്കൗണ്ട് ക്ലോസ് ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അക്കൗണ്ട് ക്ലോസ് ചെയ്യുമ്പോൾ ഇതുവരെയുള്ള തുക ഉപഭോക്താവിന് ലഭിക്കുന്നതാണ്.
Also Read: ദൃശ്യം മോഡല്‍ യുവാവിന്റെ കൊല: സഹോദരി ഭര്‍ത്താവ് അറസ്റ്റില്‍
Post Your Comments