Latest NewsNewsIndiaBusiness

ഷവോമിയുടെ 5,551.27 കോടി രൂപ പിടിച്ചെടുത്തു, ഇന്ത്യയിലെ ഏറ്റവും വലിയ പണം പിടിച്ചെടുക്കൽ: വിശദീകരിച്ച് ഇഡി

ന്യൂഡൽഹി: ചൈനീസ് ഫോൺ നിർമാതാക്കളായ ഷവോമിയുടെ 5,551 കോടി രൂപ പിടിച്ചെടുത്തതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇന്ത്യയിലെ ഏറ്റവും വലിയ പണം പിടിച്ചെടുക്കൽ ആണിതെന്ന് ഇ.ഡി വ്യക്തമാക്കി. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്‌ട് അഥവാ ഫെമ നിയമ പ്രകാരമാണ് ഈ നടപടി. ഏപ്രിലിൽ ഷവോമി ടെക്‌നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ 5,551 കോടി രൂപ പിടിച്ചെടുത്തതിന് ഫോറിൻ എക്‌സ്‌ചേഞ്ച് അതോറിറ്റിയുടെ അംഗീകാരം കിട്ടിയെന്നാണ് ഇഡി വ്യക്തമാക്കുന്നത്.

5551.27 കോടി രൂപ പിടിച്ചെടുത്തതായി അതോറിറ്റി സ്ഥിരീകരിക്കുന്നു. Xiaomi അനധികൃതമായി ഇന്ത്യക്ക് പുറത്ത് കൈമാറ്റം ചെയ്യുകയും വിദേശത്തേക്ക് പണം കടത്തിയെന്നും ഇ.ഡി വ്യക്തമാക്കുന്നു. 1999 ലെ ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിന്റെ സെക്ഷൻ 4 ന് വിരുദ്ധമായാണ് വിദേശത്തേക്ക് പണം കടത്തിയതെന്ന് ഇ.ഡി പത്രക്കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു. ചൈനീസ് സ്ഥാപനം നിയമവിരുദ്ധമായി ഇന്ത്യയിൽ നിന്ന് പണം വിദേശത്തേക്ക് കടത്തുന്നു എന്ന ആരോപണം ഉയർന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ കടുത്ത നടപടി.

റോയൽറ്റിയുടെ പേരില്‍ ഷവോമി ഇന്ത്യ വിദേശത്തേക്ക് ഫണ്ട് അയച്ചുവെന്ന് ഇഡി ഏപ്രില്‍ തന്നെ കണ്ടെത്തിയിരുന്നു. ഇന്ത്യക്ക് പുറത്തേക്ക് പണം കൈമാറ്റം ചെയ്യുന്നതിനുള്ള ഒരു ഉപകരണമായി റോയൽറ്റിയെ ഉപ്യോഗിച്ചെന്നുമായിരുന്നു ഇ.ഡിയുടെ വിശദീകരണം. ഇത് ഫെമയുടെ സെക്ഷൻ 4 ന്റെ ലംഘനമാണ്. അതോറിറ്റി ഇതുവരെ പുറപ്പെടുവിച്ച ജപ്തി ഉത്തരവിന്റെ ഏറ്റവും ഉയർന്ന തുക കൂടിയാണിത്. 2015 മുതൽ മൂന്ന് സ്ഥാപനങ്ങളിലേക്ക് റോയൽറ്റിയുടെ പേരിൽ ഷവോമി വിദേശ പണമയച്ചതായും ഇതുവരെ അയച്ച ആകെ തുക 5551.27 കോടി രൂപയാണെന്നും ഇ.ഡി പത്രക്കുറിപ്പിൽ രേഖപ്പെടുത്തി.

ചൈന ആസ്ഥാനമായുള്ള ഷവോമി ഗ്രൂപ്പിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഒരു വിഭാഗമാണ് ഷവോമി ഇന്ത്യ. 2014ൽ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച ഇവര്‍. ഒരു വർഷത്തിന് ശേഷം വിദേശത്തേക്ക് പണം അയക്കാൻ തുടങ്ങിയെന്നാണ് ഇഡി പറയുന്നത്. ഇഡിയുടെ റെയ്ഡുകൾക്കും പിടിച്ചെടുക്കലിനുമെതിരെ ഷവോമി ഇന്ത്യ ഈ വർഷം ജൂലൈയിൽ കർണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ആദ്യം കോമ്പീറ്റന്റ് അതോറിറ്റിയെ സമീപിക്കാൻ ഹൈക്കോടതി നിർദ്ദേശിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button