KeralaLatest NewsNews

പേവിഷബാധ ലക്ഷണങ്ങൾ പ്രകടിപ്പിച്ച പശു ചത്ത നിലയിൽ: സംഭവം തൃശ്ശൂരില്‍ 

തൃശ്ശൂര്‍: പാലപ്പിള്ളിയിൽ പേവിഷബാധ ലക്ഷണങ്ങൾ പ്രകടിപ്പിച്ച പശുവിനെ ചത്ത നിലയിൽ കണ്ടെത്തി. എച്ചിപ്പാറ ചക്കുങ്ങൽ അബ്ദുള്ളയുടെ പശുവാണ് ചത്തത്.

ഇന്നലെ മുതൽ പശു പേവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച് തുടങ്ങിയിരുന്നു. നേരത്തെ ഒരു പട്ടിയും പശുവും പേവിഷബാധയെ തുടർന്ന് ചത്തിരുന്നു.

അതേസമയം, ചാലക്കുടിയിൽ തെരുവ് നായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. ചാലക്കുടി താലൂക്ക് ആശുപത്രി പരിസരത്താണ് തെരുവ് നായ്ക്കളുടെ ജഡം കണ്ടെത്തിയത്. വിഷം കൊടുത്ത് കൊന്നതാണെന്ന് ആണ് സംശയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button