പട്ന: സർക്കാർ ചെലവിൽ സാനിറ്ററി നാപ്കിൻ വിതരണം ചെയ്യുന്നതിനെക്കുറിച്ച് ചോദിച്ചതിന് ഐഎഎസ് ഉദ്യോഗസ്ഥയുടെ പരിഹാസം ഏറ്റുവാങ്ങേണ്ടി വന്ന വിദ്യാർത്ഥിനിക്ക് ഓഫറുമായി പാഡ് നിർമ്മാണ കമ്പനി. ഐഎഎസ് ഉദ്യോഗസ്ഥ ഹർജോത് കൗർ ഭമ്രയുടെ ശകാരം കേൾക്കേണ്ടി വന്ന ബിഹാറിലെ സ്‌കൂൾ വിദ്യാർഥിനി റിയാ കുമാരിക്ക് ഒരു വർഷത്തെ പാഡുകൾ നൽകുമെന്നാണ് പാൻ ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡ് വാഗ്ദാനം നൽകിയിട്ടുള്ളത്.
ആർത്തവകാല ശുചിത്വം ഏറെ പരിഗണിക്കപ്പെടേണ്ടതാണെന്നും വിഷയം ചർച്ചയാക്കിയ റിയയെ അഭിനന്ദിക്കുന്നുവെന്നും കമ്പനി അധികൃതർ അറിയിച്ചു. വിദ്യാർത്ഥിനികൾക്കായി വനിതാ ശിശുക്ഷേമ വകുപ്പ് സംഘടിപ്പിച്ച സംവാദ പരിപാടിക്കിടെയായിരുന്നു വിവാദ സംഭവം അരങ്ങേറിയത്. കുറഞ്ഞ തുകയ്ക്ക് സാനിറ്ററി നാപ്കിൻ വിതരണം ചെയ്യാനാവുമോ എന്നായിരുന്നു വിദ്യാർത്ഥിനിയുടെ ചോദ്യം.
ശാരീരിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ്
എന്നാൽ, ‘നാളെ നിങ്ങൾ സർക്കാർ ജീൻസ് നൽകണമെന്ന് പറയും, അതുകഴിഞ്ഞ് ഷൂസ് നൽകണമെന്നും. പിന്നാലെ, സർക്കാർ കുടുംബാസൂത്രണത്തിനുള്ള ഉപാധി, അതായത് കോണ്ടവും നൽകണമെന്ന് നിങ്ങൾ പറയും’ എന്നായിരുന്നു ഐഎഎസ് ഉദ്യോഗസ്ഥയായ ഹർജോത് കൗർ ഭമ്രയുടെ മറുപടി. സംഭവം വിവാദമായതിനെ തുടർന്ന്, ഹർജോത് കൗർ ഭമ്ര ഖേദം പ്രകടിപ്പിച്ച് രംഗത്ത് വന്നിരുന്നു.
Post Your Comments