എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണ് ഗ്രീൻപീസ് ഉപയോഗിച്ച് തയ്യാറാക്കുന്ന വിഭവങ്ങൾ. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ എന്നിവയുടെ കലവറയായ ഗ്രീൻപീസ് ആരോഗ്യത്തിന് വളരെ നല്ലതാണ്. കാഴ്ച ശക്തി വർദ്ധിപ്പിക്കാനും, ചില ക്യാൻസറുകളെ ചെറുത്തുനിർത്താനുമുള്ള കഴിവ് ഗ്രീൻപീസിന് ഉണ്ടെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ഗ്രീൻപീസിന്റെ ഗുണങ്ങളെക്കുറിച്ച് അറിയാം.
തിമിരത്തിൽ നിന്ന് കണ്ണുകൾക്ക് രക്ഷാകവചം ഒരുക്കാൻ ഗ്രീൻപീസിന് കഴിവുണ്ട്. കൂടാതെ, വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് കണ്ണുകളെ രക്ഷിക്കാനും ഗ്രീൻപീസിന് സാധിക്കും. കരോട്ടിനോയ്ഡുകൾ, ല്യൂട്ടിൻ, സിയാക്സാന്തിൻ തുടങ്ങിയ പോഷകങ്ങളാണ് ഇതിന് സഹായിക്കുന്നത്.
Also Read: ടൈം 100 നെക്സ്റ്റ്: വളർന്നുവരുന്ന കോടീശ്വരന്മാരുടെ പട്ടികയിൽ ആകാശ് അംബാനിയും
ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഗ്രീൻപീസ് കഴിക്കുന്നത് നല്ലതാണ്. ഇവയിൽ വിറ്റാമിൻ എ, വിറ്റാമിൻ ബി, വിറ്റാമിൻ സി, വിറ്റാമിൻ ഇ, വിറ്റാമിൻ കെ എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ, സിങ്ക്, പൊട്ടാസ്യം, ഫൈബർ എന്നിവയാലും ഗ്രീൻപീസ് സമ്പുഷ്ടമാണ്.
Post Your Comments