തുടർച്ചയായി നേരിട്ട തിരിച്ചടികളിൽ നിന്ന് ഉയർത്തെഴുന്നേറ്റ് ഓഹരി വിപണി. ഏതാനും ദിവസങ്ങളായി സൂചികകൾക്ക് മങ്ങലേറ്റിരുന്നു. ഇത്തവണ നഷ്ടം നികത്തിയാണ് സൂചികകൾ മുന്നേറിയത്. സെൻസെക്സ് 1,017 പോയിന്റ് അഥവാ, 1.8 ശതമാനമാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 57,427 ൽ വ്യാപാരം അവസാനിപ്പിച്ചു. അതേസമയം, നിഫ്റ്റി 50,276 പോയിന്റ് നേട്ടത്തിൽ 17,094 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് നിരവധി ഓഹരികൾ മുന്നേറുകയും ഇടിയുകയും മാറ്റമില്ലാതെ തുടരുകയും ചെയ്തിട്ടുണ്ട്. ഏഴു ദിവസത്തെ നഷ്ടത്തിനു ശേഷമാണ് ഓഹരി വിപണി ഇന്ന് വീണ്ടും ഉണർന്നത്.
റിലയൻസ് ഇൻഡസ്ട്രീസ്, ആക്സിസ് ബാങ്ക്, മാരുതി സുസുക്കി, ടാറ്റ സ്റ്റീൽ, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ടൈറ്റൻ കമ്പനി, ബജാജ് ഫിനാൻസ്, ഇൻഡസ്ഇൻഡ് ബാങ്ക്, ഭാരതി എയർടെൽ തുടങ്ങിയ കമ്പനികളുടെ ഓഹരികൾക്ക് മികച്ച നേട്ടമുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. അതേസമയം, ഏഷ്യൻ പെയിന്റ്സ്, ഡോ.റെഡ്ഡീസ്, ഐടിസി, ടെക് മഹീന്ദ്ര, കോൾ ഇന്ത്യ, ബ്രിട്ടാനിയ, അദാനി എന്റർപ്രൈസസ്, ഹിന്ദുസ്ഥാൻ യുണിലിവർ എന്നീ കമ്പനികളുടെ ഓഹരികൾക്ക് മങ്ങലേറ്റു.
Also Read: പോക്സോ കേസിൽ മധ്യവയസ്കന് 24 വര്‍ഷം കഠിനതടവും പിഴയും
Post Your Comments