KeralaLatest NewsNews

അദ്ധ്യാപക പരിവര്‍ത്തന പരിപാടിക്ക് തുടക്കമായി

 

കോഴിക്കോട്: സംസ്ഥാന വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളവും ചേര്‍ന്ന് നടപ്പാക്കുന്ന ലഹരിമുക്ത കേരളം അദ്ധ്യാപക പരിവര്‍ത്തന പരിപാടിക്ക് കുന്നുമ്മല്‍ ബി.ആര്‍.സിയില്‍ തുടക്കമായി. കുറ്റ്യാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കെ.പി കുഞ്ഞമ്മദ് കുട്ടി എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്തു. ലഹരി വിമുക്ത സമൂഹത്തിനായി അദ്ധ്യാപകരും കുട്ടികളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് എം.എല്‍.എ പറഞ്ഞു. ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം സക്കീര്‍ അദ്ധ്യക്ഷനായി. കുറ്റ്യാടി പോലീസ് സബ് ഇന്‍സ്പെക്ടര്‍ ഷമീര്‍ മുഖ്യാതിഥിയായി. ബി.പി.സി കെ സുനില്‍കുമാര്‍, പ്രധാന അദ്ധ്യാപകന്‍ രാജന്‍ തുണ്ടിയില്‍ എന്നിവര്‍ സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button