Latest NewsNewsBusiness

ആർബിഐ: ധനനയ യോഗം ഇന്ന് അവസാനിക്കും, പുതിയ നീക്കങ്ങൾ അറിയാം

ആർബിഐ റിപ്പോ നിരക്കുകൾ വർദ്ധിപ്പിക്കുന്നതോടെ, അതിന് ആനുപാതികമായി ബാങ്കുകൾ പലിശ നിരക്ക് ഉയർത്തിയേക്കും

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ധനന യോഗം ഇന്ന് അവസാനിക്കും. ഇതോടെ, ആർബിഐയുടെ നടപ്പു സാമ്പത്തിക വർഷത്തിലെ നാലാം ദ്വൈമാസ ധനനയമാണ് ഇന്ന് പ്രഖ്യാപിക്കാനിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, റിസർവ് ബാങ്ക് റിപ്പോ നിരക്കുകൾ ഉയർത്താൻ സാധ്യതയുണ്ട്. റിപ്പോ നിരക്കിൽ 50 ബേസിസ് പോയിന്റ് വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റായി ഉയർത്തുന്നതോടെ പലിശ നിരക്ക് 5.9 ശതമാനത്തിലെത്തും.

ആർബിഐ റിപ്പോ നിരക്കുകൾ വർദ്ധിപ്പിക്കുന്നതോടെ, അതിന് ആനുപാതികമായി ബാങ്കുകൾ പലിശ നിരക്ക് ഉയർത്തിയേക്കും. ഇത് വായ്പ തിരിച്ചടവിന് പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ മൂന്നു യോഗങ്ങളിലായി റിപ്പോ നിരക്ക് 1.40 ശതമാനം കൂട്ടിയിരുന്നു. ഇതോടെ, ആകെ നിരക്ക് 5.40 ശതമാനമായി. നിലവിൽ, റിപ്പോ നിരക്ക് ഉയർത്തുന്നതിന് മുൻപ് തന്നെ ആക്സിസ് ബാങ്ക് പലിശ നിരക്കുകൾ ഉയർത്തിയിട്ടുണ്ട്.

Also Read: പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടം : മരണം മൂന്നായി

shortlink

Related Articles

Post Your Comments

Related Articles


Back to top button