തിരുവനന്തപുരം: തിരുപുറത്ത് ആളില്ലാതിരുന്ന വീട്ടിൽ നിന്നും സ്വർണം കവർന്ന കേസിലെ പ്രതിയെ അറസ്റ്റിൽ. പള്ളിച്ചൽ പാരൂർക്കുഴി അറപ്പുര വീട്ടിൽ രാജേഷി( 35 )നെ പൂവാർ പൊലീസാണ് അറസ്റ്റ് ചെയ്തത്.
തിരുപുറം തിരുപുറത്തൂർ പുറുത്തിവിളയിൻ വാറുവിള ദിവ്യ ഇല്ലത്തിൽ ദിവാകരന്‍റെ വീട്ടിലാണ് മോഷണം നടത്തിയത്. ദിവാകരനും ഭാര്യയും പെൻഷൻ വാങ്ങാൻ പോയ സമയം, വീടിന്‍റെ പുറക് വശത്ത് വച്ചിരുന്ന പിക്കാസ് കൊണ്ട് വീടിന്‍റെ മുൻവശം വാതിൽ കുത്തിത്തുറന്നായിരുന്നു മോഷണം നടത്തിയത്.
Read Also : ആരോഗ്യത്തോടെയിരിക്കാൻ ഒഴിവാക്കാൻ പാടില്ലാത്ത ഭക്ഷണങ്ങളറിയാം
അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ടര പവന്‍റെ മാലയും കമ്മലും രാജേഷ് മോഷ്ടിച്ചതായി പൊലീസ് പറഞ്ഞു. പിടിയിലായ പ്രതിയ്ക്ക് ചാത്തന്നൂർ, ചടയമംഗലം തുടങ്ങിയ പൊലീസ് സ്റ്റേഷൻ പരിധികളിലും സമാനമായ ഒട്ടനവധി കേസുകളുണ്ടെന്നും പൊലീസ് വ്യക്തമാക്കി. റോഡിലൂടെ സഞ്ചരിച്ച് താഴിട്ട് പൂട്ടിയ ഗേറ്റുളള വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തുന്നതാണ് പ്രതിയുടെ രീതിയെന്നും പൊലീസ് പറഞ്ഞു.
പ്രതിയെ പൂവാർ എസ് എച്ച് ഒ എസ് ബി പ്രവീണിന്‍റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ തിങ്കൾ ഗോപകുമാർ, എഎസ്ഐമാരായ ഗിരീഷ് കുമാർ, ഷാജി കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ ഷാജൻ, അരുൺ എന്നിവർ അടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments